നഴ്സുമാരുടെ ഓണാഘോഷം ഞായറാഴ്ച

നഴ്സുമാരുടെ ഓണാഘോഷം ഞായറാഴ്ച

യു എ യിൽ കോവിഡ് മഹാമാരിക്കാലത്ത് ചികിത്സക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മുന്നണിപോരാളികളായി പ്രവർത്തിച്ച നഴ്സുമാർ ഓണാഘോഷത്തിനായി ഒത്തുചേരുന്നു. സെപ്റ്റംബർ 11 ഞായറാഴ്ച അജ്മാൻ റിയൽ സെന്‍റർ ഓഡിറ്റോറിയത്തിലാണ് മാലാഖമാർക്കൊപ്പം മാവേലി എന്ന പേരിൽ നഴ്സുമാരുടെ ഓണ കുടുംബസംഗമം നടത്തുന്നത്.

യു എയിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച നഴ്സുമാരെ ചടങ്ങിൽ ആദരിക്കുമെന്ന് കൺവീനർ മനോജ് ജോയ് അറിയിച്ചു.പൊതുസമ്മേളനം,സംഗീത -നൃ ത്ത വിരുന്ന്,ഓണക്കളികൾ,മത്സരങ്ങൾ,ഓണസദ്യ,മലയാളി മങ്ക -മിസ്റ്റർ മലയാളി മൽസരം,പുലികളി,ഉറിയടി,വടം വലി തുടങ്ങിയവയും ഉണ്ടാകും.യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്‍റ് ജാസ്മിൻ ഷാ, ആരോഗ്യ ,സാമൂഹ്യ മേഖലകളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

രാവിലെ 10 മണി മുതൽ വൈകുന്നേരം പത്തുമണിവരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നേഴ്സുമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. പ്രമുഖ പരിശീലന സ്ഥാപനമായ എയിംസ് ഇൻസ്റ്റിട്യൂട്ടിന്‍റെ നേതൃത്വത്തിൽ റിയൽ ഇവന്‍റ്സിന്‍റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0569100397 എന്ന നമ്പറില്‍ ബന്ധപ്പെടാം

Related Stories

No stories found.
The Cue
www.thecue.in