എലിസബത്ത് രാജ്ഞിയുടെ വേർപാടില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ ഭരണാധികാരികള്‍

എലിസബത്ത് രാജ്ഞിയുടെ വേർപാടില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ ഭരണാധികാരികള്‍

എലിസബത്ത് രാജ്ഞിയുടെ വേർപാടില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി.

യുഎഇയുടെ അടുത്ത സുഹൃത്ത്, പ്രിയപ്പെട്ട, ബഹുമാനിക്കപ്പെടുന്ന നേതാവ്.ദീർഘകാല ഭരണം അന്തസ്സും അനുകമ്പയും രാജ്യത്തെ സേവിക്കുന്നതിലുളള അശ്രാന്തമായ പ്രതിബന്ധതയും നിറഞ്ഞതായിരുന്നുവെന്ന് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഓർമ്മിച്ചു. രാജ്ഞിയുടെ നിര്യാണത്തില്‍ കുടുംബത്തിനും യുകെയിലെ ജനങ്ങള്‍ക്കും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു

തന്‍റെ രാജ്യത്തേയും ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ആഗോള പ്രതീകമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തോടുളള അവരുടെ സേവനവും കടമയും ആധുനിക ലോകത്ത് സമാനതകളില്ലാത്തതാണെന്നും അദ്ദേഹം ഓർമ്മിച്ചു.

യുഎഇയുമായി സാമ്പത്തികവും തന്ത്രപരവും സാംസ്കാരികവുമായ ഉഭയകക്ഷി ബന്ധമുളള രാജ്യമാണ് യുകെ. 1970 കളുടെ അവസാനത്തില്‍ എലിസബത്ത് രാജ്ഞി യുഎഇ സന്ദർശിച്ചത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന് അടിത്തറ പാകിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ യാത്ര ചെയ്ത ഭരണാധികാരികളില്‍ ഒരാളായ എലിസബത്ത് രാജ്ഞി 1979ലും 2010ലും രണ്ട് തവണ യുഎഇ സന്ദർശിച്ചിരുന്നു.

സ്നേഹത്തിന്‍റെയും വിവേകത്തിന്‍റെയും മനുഷ്യത്വത്തിന്‍റേയും രാജ്ഞിയാണ് എലിസബത്ത് രാജ്ഞി, ലോകത്തിന് നിങ്ങളുടെ നഷ്ടം വലുതാണെന്നും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

അതിശയകരമായ പ്രക്ഷുബ്ധതയുടെയും മാറ്റത്തിന്‍റേയും ആറ് പതിറ്റാണ്ടെന്നാണ് ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in