യുഎഇഭരണകർത്താക്കള്‍ കൂടികാഴ്ച നടത്തി

യുഎഇഭരണകർത്താക്കള്‍ കൂടികാഴ്ച നടത്തി

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി കൂടികാഴ്ച നടത്തി. രാജ്യത്തിന്‍റെ ഭാവിയെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

എക്സ്പോ 2020 യുടെ വിജയവും രാജ്യത്തിന് മെഗാമേളനല്‍കിയ കരുത്തും വിലയിരുത്തിയ നേതൃത്വം കോവിഡിനെതിരെ നടത്തിയ മികച്ച പ്രതിരോധവും വിലയിരുത്തി. പ്രൊജക്ട് ഓഫ് ദ 50 പദ്ധതിയുടെ പുരോഗതിയും മറ്റ് വലിയ പദ്ധതികളും സർക്കാർ-സർക്കാരിതര വിഭാഗങ്ങളുടെ പ്രവർത്തനവും അവലോകനം ചെയ്തു.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സയ്യീദ് അൽ നഹ്യാൻ , ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in