ഹിജ്റാവർഷാരംഭം: യുഎഇയില്‍ 30 ന് പൊതു അവധി

ഹിജ്റാവർഷാരംഭം: യുഎഇയില്‍ 30 ന് പൊതു അവധി

ഹിജ്റാ വ‍ർഷാരംഭത്തിന്‍റെ ഭാഗമായി ജൂലൈ 30 ന് യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയ്ക്കും അവധി ബാധകമാണ്. രാജ്യത്തെ സ്വകാര്യ സർക്കാർ മേഖലകളിലെ അവധികള്‍ ഏകീകരിക്കാന്‍ യുഎഇ മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന് അനുസൃതമായാണ് തീരുമാനമെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

ഇസ്ലാമിക കലണ്ടറിലെ ആദ്യമാസമാണ് മുഹറം. ഇത്തവണ മുഹറം ഒന്ന് ജൂലൈ 30 നായിരിക്കുമെന്ന് വിവിധ ജ്യോതി ശാസ്ത്രഗവേഷകർ പ്രവചിച്ചിട്ടുണ്ട്. യുഎഇയില്‍ വാരാന്ത്യ അവധി ഞായറാഴ്ചയാണ്. ഇതോടെ ശനിയാഴ്ച പ്രവൃത്തി ദിവസമായ സ്ഥാപനങ്ങളില്‍ ശനിയും ഞായറുമടക്കം രണ്ട് ദിവസത്തെ അവധി ലഭിക്കും.

ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.കുവൈത്തിലും ഒമാനിലും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലും ജൂലൈ 31 ഞായറാഴ്ചയാണ് അവധി നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in