ഇന്ത്യ യുഎഇ സാമ്പത്തിക സഹകരണ കരാ‍ർ: യുഎഇ സംഘത്തിന്‍റെ ഇന്ത്യാ സന്ദർശനം തുടരുന്നു

ഇന്ത്യ യുഎഇ സാമ്പത്തിക സഹകരണ കരാ‍ർ: യുഎഇ സംഘത്തിന്‍റെ ഇന്ത്യാ സന്ദർശനം തുടരുന്നു

ഇന്ത്യ സന്ദർശിക്കുന്ന യുഎഇ ഉന്നത തല സംഘം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കൂടികാഴ്ച നടത്തി. യു.എ.ഇ. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി, സഹമന്ത്രി അഹമ്മദ് അൽ ഫലാസി, സ്ഥാനപതിമാരായ സജഞയ് സുധീർ, അഹമ്മദ് അൽ ബന്ന, അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി, വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

2021 അവസാനത്തോടെ എണ്ണ ഇതര വ്യാപാരം 45 ബില്ല്യണ്‍ ഡോളറില്‍ നിന്ന് അടുത്ത അഞ്ച് വർഷത്തിനുളളില്‍ 100 ബില്ല്യണ്‍ ഡോളറായി ഉയർത്താനാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്.ഇതിനായി കസ്റ്റംസ് നിരക്കുകള്‍ 90 ശതമാനം കുറയ്ക്കുകയാണ് സാമ്പത്തിക സഹകരണ കരാ‍ർ (Cepa).ഫെബ്രുവരി 18 നാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാർ ഒപ്പുവച്ചത്.

യുഎഇയുടെ അടുത്ത 50 വർഷത്തെ കർമ്മ പദ്ധതി പ്രൊജക്ട് ഓഫ് ദി 50 യുടെ ഭാഗമായാണ് സെപ ആരംഭിച്ചത്. ഇതിനായി ആദ്യം ഇന്ത്യയെ തിരഞ്ഞെടുത്തുവെന്നുളളത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന് അടിവരയിടുന്നു.

യുഎഇയും ഇന്ത്യയും തമ്മിലുളള ഉഭയകക്ഷി വ്യാപാരം ഉയർത്തുന്നതിന് സെപ സഹായകരമാകുമെന്ന് ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമിന് നല്‍കിയ അഭിമുഖത്തില്‍ അബ്ദുളള ബിന്‍ തൗഖ് അല്‍ മറി പറഞ്ഞു.യുഎഇയുടെ ജിഡിപിയില്‍ 1.7 ശതമാനം വർദ്ധനവ് ഉണ്ടാക്കും. അതായത് 9 ബില്ല്യണ്‍ ഡോളറിന്‍റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമയാനം, പരിസ്ഥിതി, നിക്ഷേപം ഉള്‍പ്പടെയുളള മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നുളളതും പ്രതീക്ഷിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in