യുഎഇയില്‍ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു

യുഎഇയില്‍  മങ്കിപോക്സ്  റിപ്പോർട്ട് ചെയ്തു

യുഎഇയില്‍ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുവന്ന 29 കാരിയിലാണ് മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്‍റെ ഫലമായാണ് തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാനായത് എന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in