അലൈനിലും അബുദബിയിലും മഴ മുന്നറിയിപ്പ്

അലൈനിലും അബുദബിയിലും മഴ മുന്നറിയിപ്പ്

കടുത്ത ചൂടിലേക്ക് യുഎഇ കടന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ആശ്വാസമായി പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും ഇടയ്ക്ക് മഴ ലഭിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് കടന്നിരുന്നു.

ഇന്ത്യയിൽ നിന്ന് മൺസൂൺ ന്യൂനമർദം അനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണമല്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

ചൂട് കൂടുന്ന കാലാവസ്ഥയാണ് രാജ്യത്ത്. എന്നാല്‍ വേനല്‍ മഴ ലഭിക്കുന്നത് വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഖലീജ് ടൈംസിന് നല്‍കിയ പ്രതികരണത്തില്‍ നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജിയിസെ ഡോ അഹമ്മദ് ഹബീബ് വ്യക്തമാക്കി.യുഎഇയുടെ കിഴക്കന്‍ ഭാഗത്തും അലൈന്‍ ഭാഗത്തും പർവ്വത ശിഖരങ്ങളുണ്ട്. ഇതെല്ലാം മേഘ രൂപീകരണത്തിനും വേനല്‍മഴ ലഭിക്കുന്നതിനും ഹേതുവാകുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.ക്ലൗഡ് സീഡിംഗും മഴ ലഭിക്കാന്‍ നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിലും അലൈനിനും അബുദബിയിലും മഴ ലഭിക്കാനുളള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ വാരവും ഇവിടെ മഴ പെയ്തിരുന്നു. മഴയുടെ വീഡിയോ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in