ഇന്‍റ‍ർനെറ്റ് തടസ്സപ്പെടുമെന്ന റിപ്പോർട്ടുകള്‍ നിഷേധിച്ച് യുഎഇ

ഇന്‍റ‍ർനെറ്റ് തടസ്സപ്പെടുമെന്ന റിപ്പോർട്ടുകള്‍ നിഷേധിച്ച് യുഎഇ

ഒക്ടോബർ 11 ന് ഇന്‍റർനെറ്റ് തടസ്സപ്പെടുമെന്ന റിപ്പോർട്ടുകള്‍ നിഷേധിച്ച് യുഎഇ അധികൃതർ. ആഗോള തലത്തില്‍ ഇന്‍റർനെറ്റ് തടസ്സപ്പെടുമെന്ന റിപ്പോർട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അനാവശ്യമായ ആശങ്കകള്‍ ഒഴിവാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും എക്സ് പ്ലാറ്റ് ഫോമില്‍ ടിഡിആർഎ വ്യക്തമാക്കി. ഒക്ടോബർ 11 ന് ഇന്‍റർനെറ്റ് സേവനങ്ങളില്‍ തടസ്സം അനുഭവപ്പെടുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു ടിവി ചാനലിന്‍റെ റിപ്പോർട്ടെന്ന രീതിയിലാണ് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചത്.

എന്നാൽ, വീഡിയോ കൃത്രിമമാണെന്ന് അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.2018 ലെ വാർത്താ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും മാധ്യമറിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ ഇന്‍റർനെറ്റ് തടസ്സമുണ്ടാകില്ലെന്ന് ടിഡിആർഎ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in