യുഎഇയില്‍ പുതിയ ഗതാഗത നിയമലംഘനപിഴ 2000 ദിർഹം

യുഎഇയില്‍ പുതിയ ഗതാഗത നിയമലംഘനപിഴ 2000 ദിർഹം
Published on

യുഎഇയില്‍ പുതിയ ഗതാഗത നിയമലംഘന പിഴ സംബന്ധിച്ചുളള അറിയിപ്പ് അധികൃതർ പുറത്തുവിട്ടു.മഴയുളള സമയത്ത് വെളളക്കെട്ടുകള്‍ക്ക് സമീപമോ ഡാമുകള്‍ക്ക് സമീപമോ താഴ്വരകളിലോ ഒത്തുചേർന്നാല്‍ 1000 ദിർഹമാണ് പിഴ. അപകട മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് വെളളക്കെട്ടുകളില്‍ വാഹനവുമായി പ്രവേശിച്ചാല്‍ 2000 ദിർഹമാണ് പിഴ. 23 ബ്ലാക്ക് പോയിന്‍റും കിട്ടും. 60 ദിവസത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും.

മഴ സാഹചര്യത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന അധികൃതരെ അതിന് അനുവദിക്കാതിരിക്കുകയും ആംബുലന്‍സോ അത്യാഹിത വാഹനങ്ങളോ തടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ 1000 ദിർഹമാണ് പിഴ. നാല് ബ്ലാക്ക് പോയിന്‍റും കിട്ടും. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. മഴ പെയ്യുന്ന കാലാവസ്ഥയില്‍ പർവ്വത പ്രദേശങ്ങളിലേക്ക് യാത്രപോകുന്നത് യുഎഇ നിവാസികള്‍ക്കിടയില്‍ സാധാരണമാണ്.സാധാരണ ഗതിയില്‍ മഴ കനക്കുമ്പോള്‍ താഴ്‌വരകളിൽ നിന്നും അണക്കെട്ടുകളിൽ നിന്നും മാറിനിൽക്കാൻ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in