യുഎഇയില്‍ 3 പേരില്‍ കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

യുഎഇയില്‍ 3 പേരില്‍ കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

യുഎഇയില്‍ 3 പേരില്‍ കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം പകരാതിരിക്കുന്നതിനുളള നടപടികളെല്ലാമെടുക്കണമെന്ന് ആരോഗ്യ പ്രതിരോധമന്ത്രാലയം ജനങ്ങളെ ഓർമ്മിപ്പിച്ചു. യാത്ര ചെയ്യുമ്പോള്‍ വലിയ ജനക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക, അനാരോഗ്യകരമായ ജീവിതശൈലികള്‍ ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകളെല്ലാം പാലിക്കാം.

മങ്കിപോക്സ് എന്നത് വൈറല്‍ രോഗമാണ്. കോവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് പകരുന്ന രോഗവുമല്ല. മൃഗങ്ങളില്‍. ശ്വസനസ്രവങ്ങള്‍, രോഗം ബാധിച്ചയാള്‍,തുടങ്ങിയവയില്‍ നിന്നാണ് രോഗാണു പകരുന്നതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ മെയ് 24 നാണ് ആദ്യ മങ്കിപോക്സ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 29 കാരിയായ യുവതിയില്‍ റിപ്പോർട്ട് ചെയ്തത്. ഇവർക്ക് ആവശ്യമായ ചികിത്സ നല്‍കുകയും മറ്റുളളവരുമായ ഇടപഴകുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

രോഗപകർച്ച തടയുകയെന്നുളളത് മുന്‍നിർത്തി രോഗബാധിതർ സുഖം പ്രാപിക്കുന്നതുവരെ ഐസൊലേഷനിലായിരിക്കും. അവരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം ഹോം ക്വാറന്‍റീനില്‍ കഴിയണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കണം. തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in