യുഎഇയിലെ അംഗീകൃത കാളിംഗ് ആപ്പുകള്‍ ഏതൊക്കെ, അറിയാം

യുഎഇയിലെ അംഗീകൃത കാളിംഗ് ആപ്പുകള്‍ ഏതൊക്കെ, അറിയാം

യുഎഇയിലുളള പ്രവാസികള്‍ നാട്ടിലുളള പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ സൗജന്യ ഇന്‍റനെറ്റ് കോളിംഗ് ആപ്പുകളെയാണ് ആശ്രയിക്കാറുളളത്. വോയ്സ് ഓവർ ഇന്‍റർനെറ്റ് പ്രോട്ടോക്കോള്‍ പ്രകാരം ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് സൗജന്യമായും ചുരുങ്ങിയ ചെലവിലും നാട്ടിലേക്ക് വിളിക്കാനാകുമെന്നുളളതാണ് പ്രവാസികളെ ആകർഷിക്കുന്നത്. വിപിഎൻ (വിർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്ക് ) ഉപയോഗിച്ച് വീഡിയോ കോളിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ യുഎഇയുടെ നിയമപ്രകാരം വിപിഎൻ ദുരുപയോഗം ചെയ്താല്‍ 2 മില്ല്യണ്‍ ദിർഹം പിഴയും തടവുമാണ് ശിക്ഷ. യുഎഇയുടെ ടെലകോം സേവന ദാതാക്കളായ എത്തിസലാത്തിലും ഡുവിലും മാസവരിസംഖ്യയോ ദിവസവരിസംഖ്യയോ ല്‍കി ബോട്ടിം ഉള്‍പ്പടെയുളളവയുടെ സേവനം ഉപഭോക്താള്‍ക്ക് പ്രയോജനപ്പെടുത്താം.

അതേസമയം, യുഎഇയിലെ അംഗീകൃത വീഡിയോ കോളിംഗ് ആപ്പുകള്‍ ഏതെല്ലാമെന്നറിയാം.

1. ഗോ ചാറ്റ്

ജൂലൈ ഒന്നുമുതലാണ് എത്തിസലാത്ത് സൗജന്യ വീഡിയോ ഓഡിയോ കോളിംഗ് ആപ്പായ ഗോ ചാറ്റ് നല്‍കിത്തുടങ്ങിയത്. അതേസമയം വിളിക്കാന്‍ മാത്രമല്ല, ബില്ലുകളടയ്ക്കാനും വിനോദങ്ങള്‍ക്കും ഭക്ഷണം ഓർഡ ചെയ്യാനും ഗോ ചാറ്റ് വഴി സാധിക്കും. അതേസമയം 50 ദിർഹത്തിന്‍റേയും 99 ദിർഹത്തിന്‍റേയും രണ്ട് പ്രത്യേക പാക്കേജുകളും എത്തിസലാത്ത് നല്‍കുന്നുണ്ട്. 1500 അന്താരാഷ്ട്ര കാളുകള്‍ വരെ ലഭിക്കുന്ന പാക്കേജുകളാണ് ഇത്.

2. ബോട്ടിം

പ്രവാസികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ വീഡിയോ-ഓഡിയോ കാളിംഗ് ആപ്പാണ് ബോട്ടിം. വിളിക്കുന്നതിനപ്പുറം ഫോട്ടോ പങ്കുവയ്ക്കാനും, എസ് എം എസ്, വോയ്സ് മെസേജുകള്‍ അയക്കാനും ബോട്ടിം ഉപയോഗിക്കാം.500 പേരെ വരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചാറ്റും ബോട്ടിം അനുവദിക്കുന്നു.

3.വോയ്കോ

ഓഡിയോ വീഡിയോ കോളിംഗ് ആപ്പാണ് വോയ്കോ. മൊബൈലിലും ഡെസ്ക് ടോപിലും ഉപയോഗിക്കാമെന്നുളളത് പ്രത്യേകത. ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുകയുമാകാം.100 പേരെ വരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചാറ്റും സാധ്യം

4.ഗൂഗിള്‍ മീറ്റ്

കോവിഡ് സാഹചര്യത്തിലാണ് ഗൂഗിള്‍ മീറ്റ് കൂടുതല്‍ പ്രചാരത്തിലായത്.പ്രധാനമായും ബിസിനസ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

5.മൈക്രോസോഫ്റ്റ് ടീംസ്

ഗൂഗിള്‍ മീറ്റിനൊപ്പം തന്നെ കോവിഡ് കാലത്ത് ജനപ്രീതി നേടി മൈക്രോസോഫ്റ്റ് ടീംസ്. കോവിഡ് സാഹചര്യത്തില്‍ സ്കൂളുകള്‍ അടഞ്ഞുകിടന്നപ്പോള്‍ ക്ലാസ് മുറികളെല്ലാം ടീംസിലേക്ക് മാറിയെന്നതും കൗതുകകരം. 60 മിനിറ്റ് വരെ സൗജന്യസേവനം.

6.സ്കൈപ്പ് ബിസിനസ്

സൗജന്യമായി ഉപയോഗിക്കാനാകുന്ന ഓഡിയോ വീഡിയോ ആപ്പുകള്‍

7. സൂം

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഡിയോ, വീഡിയോ കോളിംഗ് ആപ്പുകളിൽ ഒന്നാമത് നില്‍ക്കുന്നതാണ് സൂം. വ്യക്തികൾക്കിടയിലും ബിസിനസുകാർക്കിടയിലും ഏറെ പ്രചാരമുളളതാണ് സൂം.

Related Stories

No stories found.
logo
The Cue
www.thecue.in