വയര്‍ -ട്യൂബ് 2024 എക്‌സ്‌പോ ഏപ്രില്‍ 15 മുതല്‍ ജര്‍മനിയില്‍; 132 കമ്പനികള്‍ പങ്കെടുക്കും

വയര്‍ -ട്യൂബ് 2024 എക്‌സ്‌പോ ഏപ്രില്‍ 15 മുതല്‍ ജര്‍മനിയില്‍; 132 കമ്പനികള്‍ പങ്കെടുക്കും

ലോകോത്തര വയര്‍, ട്യൂബ് ഇരട്ട പ്രദര്‍ശനങ്ങളായ വയര്‍ 2024, ട്യൂബ് 2024 അടുത്ത വര്‍ഷം ഏപ്രില്‍ 15 മുതല്‍ 19 വരെ ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫില്‍ നടക്കുമെന്ന് സംഘാടകരായ മെസ്സ് ഡ്യൂസ്സല്‍ഡോര്‍ഫ് ജിഎംബിഎച്ച് അധികൃതര്‍ ദുബായില്‍ അറിയിച്ചു. യുഎഇയില്‍ നിന്ന് 12ഉം ഇന്ത്യയില്‍ നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഈ രണ്ടു പ്രദര്‍ശനങ്ങളും മിഡില്‍ ഈസ്റ്റിലെ കമ്പനികള്‍ക്ക് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനും ആഗോള കമ്പനികളുമായി പങ്കാളിത്തത്തിലൂടെ വ്യവസായത്തെ നവീകരണത്തിനും സുസ്ഥിരതയിലൂടെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള വേദിയും നേട്ടവുമായിരിക്കുമെന്ന് മെസ്സ് ഡ്യൂസല്‍ഡോര്‍ഫ് ജിഎംബിഎച്ച് ടെക്‌നോളജീസിലെ വയര്‍ ട്യൂബ് ആന്‍ഡ് ഫ്‌ളോ ഗ്‌ളോബല്‍ പോര്‍ട്‌ഫോളിയോ ഡയറക്ടര്‍ ഫ്രെഡറിക് ജോര്‍ജ് കെഹ്‌റര്‍ പറഞ്ഞു.

കമ്പനികള്‍ക്ക് തങ്ങളുടെ ആഗോള പങ്കാളികളുമായി ചേരാന്‍ മികച്ച അവസരമാണിത്. വയര്‍, ട്യൂബ് ആഗോള വിപണി 2021ല്‍ 330 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 5 ശതമാനം സിഎജിആറില്‍ 2026ഓടെ 420 ബില്യണ്‍ ഡോളറായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. മിഡില്‍ ഈസ്റ്റിലെ 10 ബില്യണ്‍ യുഎസ് ഡോളറിന്‍റെ വയര്‍, കേബിള്‍സ്, ട്യൂബ് വ്യവസായം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ലാഭവിഹിതം കൊയ്യുന്നത് ലോകത്തിലെ പ്രമുഖ ഇരട്ട വ്യാപാര മേളയില്‍ പങ്കെടുത്ത് തങ്ങളുടെ കയറ്റുമതി സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നതാണ്. എണ്ണ, വാതകം, ടെലികോം, നിര്‍മാണം, വ്യാവസായിക ഉല്‍പാദനം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശക്തവും അല്‍ഭുതകരവുമായ വളര്‍ച്ചയോടെ മിഡില്‍ ഈസ്റ്റ് നിലവില്‍ വയര്‍, കേബിര്‍, ട്യൂബ് തുടങ്ങിയ വ്യവസായങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വയര്‍ 2024ഉം ട്യൂബ് 2024ഉം കമ്പനികള്‍ക്ക് അവരുടെ ശക്തി പ്രകടിപ്പിക്കാനും ആഗോള കമ്പനികളുമായി പങ്കാളിത്തത്തോടെ വ്യവസായത്തെ പുതുമയോടെയും സുസ്ഥിരതയോടെയും മുന്നോട്ട് കൊണ്ടുപോകാനും നേട്ടമാക്കി മാറ്റാമെന്നും ജോര്‍ജ് കെഹ്‌റര്‍ വ്യക്തമാക്കി. ഈ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കമ്പനികള്‍ 1.142 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള എക്‌സിബിഷന്‍ സ്ഥലം ഏറ്റെടുത്തതായി അദ്ദേഹം പറഞ്ഞു. ഗള്‍ഫ്, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ 45 വിപണികളിലേക്ക് 60 ശതമാനത്തിലധികം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഡുകാബ് ഉള്‍പ്പെടെ യുഎഇയില്‍ നിന്നും പ്രദര്‍ശകര്‍ സാന്നിധ്യമറിയിക്കും. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് പങ്കാളികള്‍.യുഎസ്, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍-സൗത്ത് അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 60 രാജ്യങ്ങളില്‍ നിന്നുള്ളവയ്ക്ക് 1 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഏകദേശം 2,000 പ്രദര്‍ശകരുണ്ടാകും.വയര്‍, കേബിള്‍, ട്യൂബ് ഉല്‍പാദനം എന്നിവയ്ക്കുള്ള യന്ത്രസാമഗ്രികള്‍ക്കും ഉപകരണങ്ങള്‍ക്കും പുറമെ, വയര്‍-ട്യൂബ് പ്രോസസ്സിംഗ്, അനുബന്ധ ഉല്‍പന്നങ്ങള്‍, പൈപ് പ്രോസസ്സിംഗ്, സാങ്കേതികവിദ്യ തുടങ്ങിയവയിലെ മുന്നേറ്റങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in