യുഎഇയില്‍ ഏറ്റവും വലിയ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ആസ്റ്റര്‍

യുഎഇയില്‍ ഏറ്റവും വലിയ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ആസ്റ്റര്‍

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ യുഎഇയില്‍ ഏറ്റവും വലിയ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച യുഎഇ തൊഴില്‍ മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ മുതിര്‍ന്ന മാനോജ്‌മെന്‍റ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ക്യാമ്പ് ദുബായ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് 2 ലാണ് നടന്നത്. 24 മണിക്കൂറിനുളളില്‍ ഡിഐപി ഏരിയയിലെ ലേബര്‍ ക്യാമ്പുകളില്‍ 10,000 ത്തിലധികം സൗജന്യ പരിശോധനകളാണ് നടന്നത്.

സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലക്ഷ്യമിട്ടത്. സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും ഒരേ വേദിയില്‍ തന്നെ പ്രത്യേകം പരിശോധന കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നു. 'ഡയബറ്റിസ് മെലിറ്റസിനെ ഒരു നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത് ശരിയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.ഈ നിശബ്ദ കൊലയാളിയെ നേരത്തെ കണ്ടെത്തുന്നതില്‍ ആസ്റ്റര്‍ മുന്‍പന്തിയിലായിരിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

മെഡിക്കല്‍ ക്യാമ്പിന്‍റെ ഭാഗമായി സൗജന്യ പ്രമേഹ പരിശോധന നടത്തിയതിനൊപ്പം, പ്രമേഹത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും കൃത്യസമയത്ത് പരിശോധന നടത്തുന്നതിനും ആളുകളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. രോഗം കണ്ടെത്തിയവര്‍ക്ക് മെഡിക്കല്‍ പരിചരണത്തിന്‍റെ അടുത്ത ഘട്ടങ്ങളെക്കുറിച്ചും, പ്രമേഹം എങ്ങനെ കൈകാര്യം ചെയ്യാമെന്നും എങ്ങനെ അതിജീവിക്കാമെന്നും മാര്‍ഗനിര്‍ദേശം നല്‍കി. ഒരു ദിവസം നീണ്ട ക്യാമ്പില്‍, പ്രമേഹ പരിശോധനയോടൊപ്പം, ആളുകള്‍ക്ക് വിനോദ പരിപാടികളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in