മെയ് മാസത്തില്‍ അവശ്യസാധനങ്ങളുടെ വില കുറച്ച് യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃസഹകരണ സ്ഥാപനം

മെയ് മാസത്തില്‍ അവശ്യസാധനങ്ങളുടെ വില കുറച്ച് യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃസഹകരണ സ്ഥാപനം

അവശ്യസാധനങ്ങളുടെ വില 65 ശതമാനം വരെ കുറച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി അയ്യായിരം ഉത്‍പന്നങ്ങള്‍ക്ക് വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ് യൂണിയന്‍കോപ് ചെയ്യുന്നതെന്ന് വിശദവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് യൂണിയന്‍കോപ്പ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ഡിസ്‍കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രമോഷനുകള്‍ പ്രഖ്യാപിക്കാനുള്ള യൂണിയന്‍കോപിന്‍റെ പരിശ്രമങ്ങളുടെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഓഫറുകള്‍ മേയ് മാസം ആദ്യം മുതല്‍ തന്നെ ലഭ്യമാകുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് ശാഖകള്‍ നേരിട്ട് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ (മൊബൈല്‍ ആപ്) വഴിയോ അത് പ്രയോജനപ്പെടുത്താമെന്നും അല്‍ ബസ്‍തകി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in