ഇഫ്താർ സംഗമത്തിനൊപ്പം ഫോട്ടോഗ്രഫിയും,ശ്രദ്ധേയമായി ഇഫ്താർ ഫോട്ടോടോക്ക്

ഇഫ്താർ സംഗമത്തിനൊപ്പം ഫോട്ടോഗ്രഫിയും,ശ്രദ്ധേയമായി ഇഫ്താർ ഫോട്ടോടോക്ക്

ഇഫ്താർ സംഗമത്തിനൊപ്പം ഫോട്ടോഗ്രഫിയെ കുറിച്ചുളള ശില്‍പശാലയും സെമിനാറുകളുമൊക്കെയൊരുക്കി ഇഫ്താർ ഫോട്ടോടോക്ക്. ബർദുബായിലെ ബർജുമാൻ മാളിലാണ് ഇഫ്താർ ഫോട്ടോടോക്ക് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 12 മുതൽ മാർച്ച് 31 വരെ 20 ദിവസങ്ങളിലായി നടക്കുന്ന ഇഫ്താർ ഫോട്ടോ ടോക്കിൽ ദിവസേനയുള്ള ഇഫ്താർ സംഗമങ്ങളും തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മെൻ്റർമാർ നടത്തുന്ന സെമിനാറുകളും ശിൽപശാലകളും ഉൾപ്പെടുന്നു. താൽപ്പര്യമുള്ളവരും പരിചയസമ്പന്നരുമായ ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും പഠിക്കാനും നെറ്റ്‌വർക്ക് ചെയ്യാനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുളള വേദി കൂടിയാണ് ഇഫ്താർ ഫോട്ടോ ടോക്ക്.

ബർജുമാന്‍ മാളിലെ ബി ഹബില്‍ ഒരുക്കിയിട്ടുളള ഐബ്രാന്‍റ് കണക്ട് ഇഫ്താ‍ർ ഫോട്ടോ ടോക്കില്‍ ഫോട്ടോഗ്രഫി മത്സരവും ഒരുക്കിയിട്ടുണ്ട്. "റൈറ്റ് ഇൻ ദ ഹാർട്ട്" എന്നതാണ് പ്രമേയം. പങ്കെടുക്കുന്നവർക്ക് ഏപ്രിൽ 30 വരെ എൻട്രികൾ സമർപ്പിക്കാവുന്നതാണെന്ന് മാനേജിങ് ഡയറക്ടർ ഷാജി ഷൺമുഖൻ പറഞ്ഞു. ഒന്നാം സമ്മാനമായി 10,000 ദിർഹവും, രണ്ടാം സമ്മാനമായി 5,000 ദിർഹവും, മൂന്നാം സമ്മാനമായി 2,000 ദിർഹവുമാണ് നല്‍കുക. ഫൊട്ടോഗ്രഫി, വീഡിയോഗ്രഫി, കണ്ടന്‍റ് ക്രിയേഷൻ എന്നിവയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ വിൽപനയിലും കസ്റ്റമൈസേഷനിലും വൈദഗ്ദ്ധ്യമുള്ള സ്ഥാപനമാണ് ഐ ബ്രാൻഡ് കണക്ട്.

കൂടാതെ ബർജുമാൻ മാളിൽ റമദാന്‍ ഈദ് ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ട്. ദി സൂക്ക് അവതരിപ്പിക്കുന്ന നൈറ്റ് സൂക്ക് ഏപ്രിൽ 1 മുതൽ 14 വരെ നടക്കും.സന്ദർശകർക്ക് വിനോദവും ആഘോഷങ്ങളും പ്രദാനം ചെയ്യുന്ന ഈദ് ആഘോഷങ്ങൾ ഏപ്രിൽ 9, 10, 11 തീയതികളിൽ മാളില്‍ നടക്കും.

Related Stories

No stories found.
logo
The Cue
www.thecue.in