വിസ്മയിപ്പിക്കാന്‍ വാഫി സിറ്റിയില്‍ 'അയ' തുറന്നു

വിസ്മയിപ്പിക്കാന്‍ വാഫി സിറ്റിയില്‍ 'അയ' തുറന്നു

കാഴ്ചയുടെ കൗതുകങ്ങള്‍ കൊണ്ട് സന്ദർശകരെ അമ്പരിപ്പിക്കുന്ന നഗരമാണ് ദുബായ്. ആ പേരിനോട് ചേർത്ത് വയ്ക്കാന്‍ ദുബായ് വാഫി സിറ്റിയില്‍ അയ (എവൈഎ) വിനോദ പാർക്ക് പ്രവർത്തനം ആരംഭിച്ചു. ഇമ്മേഴ്സീവ് എക്സീപിയന്‍ഷ്യല്‍ എന്‍റർടെയ്ന്‍മെന്‍റ് പാർക്കുകളില്‍ ആദ്യത്തേതാണ് എവൈഎ അഥവാ അയ.

കാഴ്ചയുടെ വിസ്മയമൊരുക്കുന്ന 12 സോണുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുളളത്. പ്രകാശം പൂക്കൂന്ന പൂന്തോട്ടവും, കൊടുങ്കാറ്റും കുളങ്ങളും, നിറങ്ങളുടെ നദിയും, ദശലക്ഷകണക്കിന് നക്ഷത്രങ്ങളുമെല്ലാം ഇവിടെ കാണാം. വരും തലമുറയുടെ അനുഭവവും വിനോദവും സംവേദാനാത്മക സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് അയ ഒരുക്കിയിട്ടുളളത്. ദ സോഴ്സ്, ഹാ‍ർമോണിയ,ഫ്ളോറ,ടൈഡ്സ്,ഫാള്‍സ്,റിവർ, സെലെസ്റ്റിയ, ഔട്ട്ലാന്‍റ്,ലൂണ, ദ പൂള്‍,ഡ്രിഫ്റ്റ്, അറോറ എന്നീ 12 സോണുകളാണ് ഉളളതെന്നും ഹൈപ്പർ സ്പേസ് സിഇഒ അലക്സാണ്ടർ ഹെല്ലർ പറഞ്ഞു.

40000 ചതുരശ്ര അടിയിലാണ് വിനോദ പാ‍ർക്ക് ഒരുക്കിയിട്ടുളളത്. നിശ്ചയദാർഢ്യക്കാർക്ക് പ്രവേശനം സൗജന്യമാണ്. ഇവരുടെ കൂടെ വരുന്ന ആള്‍ക്കും സൗജന്യമായി പാർക്കില്‍ പ്രവേശിക്കാം. മൂന്ന് വയസില്‍ താഴെയുളളവർക്കും പ്രവേശനം സൗജന്യമാണ്. 99 ദിർഹമാണ് ഒരാള്‍ക്കുളള പ്രവേശന ഫീസ്.

Related Stories

No stories found.
logo
The Cue
www.thecue.in