ദുബായില്‍ ബീച്ചുകളുടെ ശുചിത്വം ഉറപ്പാക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് മുനിസിപ്പാലിറ്റി

ദുബായില്‍ ബീച്ചുകളുടെ ശുചിത്വം ഉറപ്പാക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് മുനിസിപ്പാലിറ്റി

ദുബായ് എമിറേറ്റിലെ പൊതു ബീച്ചുകളുടെ ശുചിത്വം നിലനിർത്താനും സുസ്ഥിരത ഉറപ്പാക്കാനും ജീവനക്കാരുടെ പുതിയ സംഘത്തെ നിയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി. 72 ജീവനക്കാരും മേല്‍നോട്ടം വഹിക്കാന്‍ 12 പേരും അടങ്ങുന്നതാണ് സംഘം. പൗരന്മാർക്കും സന്ദർശകർക്കും മികച്ച അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.

ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ദുബായ്. ഇവിടെയെത്തുന്നവർക്ക് ഏറ്റവും ഉയർന്ന സൗകര്യവും ജീവിത നിലവാരവും നൽകുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണ്. ദിവസത്തിലുടനീളം 19 കിലോമീറ്ററിലധികം ദൂരമുള്ള ദുബായിലെ ബീച്ചുകളുടെ ശുചിത്വം നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യുകയെന്നുളളതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി വേസ്റ്റ് ഓപ്പറേഷന്‍സ് ആക്ടിംഗ് ഡയറക്ടർ എഞ്ചിനീയർ സയീദ് അബ്ദുള്‍ റഹീം സഫർ പറഞ്ഞു.

ദെയ്‌റയ്ക്കും ബർ ദുബൈയ്ക്കും ചുറ്റുമുള്ള ബീച്ച് മേഖലകളില്‍ 48 തൊഴിലാളികളെയാണ് നിയോഗിച്ചിട്ടുളളത്. അല്‍ മംസാറില്‍ 24 തൊഴിലാളികളാണ് ഉളളത്. 50 മീറ്റർ ഇടവേളകളില്‍ 216 മാലിന്യ ശേഖരണ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയും നീന്തല്‍ സൗകര്യങ്ങള്‍ നല്‍കുന്ന ജുമൈറ 2, ജുമൈറ 3, ഉമ്മുല്‍ സുഖീം 1 എന്നിവയിലും സുരക്ഷയും ശുചിത്വവും കൃത്യമായിരിക്കും. മുനിസിപ്പാലിറ്റി അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

2023 ന്‍റെ ആദ്യ പകുതിയിൽ മുനിസിപ്പാലിറ്റി 63 സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി. ആന്‍ അവർ വിത്ത് ദ ക്ലീനർ പദ്ധതിയില്‍ 2165 പേരാണ് പങ്കെടുത്തത്. പുതിയ പദ്ധതികള്‍ക്കായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി ശേഖരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in