അർബുദ ബോധ വല്‍ക്കരണവും പ്രാഥമിക പരിശോധനയും: പിങ്ക് കാരവന്‍ ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

അർബുദ ബോധ വല്‍ക്കരണവും പ്രാഥമിക പരിശോധനയും: പിങ്ക് കാരവന്‍ ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
saud zamzam

അർബുദ രോഗത്തിനെതിരെയുളള ബോധവല്‍ക്കരണവും പ്രാഥമിക പരിശോധനയുമെന്ന ആശയം മുന്‍നിർത്തിയുളള പിങ്ക് കാരവന് ഷാർജയില്‍ തുടക്കമായി. അല്‍ ഹീറ ബീച്ചില്‍ നിന്ന് ആരംഭിച്ച പതിനൊന്നാമത് പതിപ്പ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യന്‍റ്സാണ് വാർഷിക ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. 'പവർഡ് ബൈ യു' എന്ന പ്രമേയത്തിൽ ഫെബ്രുവരി 4 നും 10 നും ഇടയിൽ ഏഴ് എമിറേറ്റുകളിൽ ചുറ്റി സഞ്ചരിക്കും.അർബുദ രോഗം നേരത്തെ കണ്ടെത്തേണ്ടതിന്‍റെ പ്രാധാന്യവും അർബുദ രോഗികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമെല്ലാം കേന്ദ്രീകരിച്ചാണ് പിങ്ക് കാരവന്‍ മുന്നോട് സഞ്ചരിക്കുക.

ഉദ്ഘാടന ചടങ്ങിൽ, ആർട്ടിസ്റ്റ് ഫയീസ് അൽ സയീദ് പിങ്ക് കാരവന്‍റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന 'പവർഡ് ബൈ യു' എന്ന പ്രത്യേക ഗാനം അവതരിപ്പിച്ചു.ഷാർജയിലെ അൽ ഹീറ ബീച്ചിലും അജ്മാനിലെ അൽ സോറ മറീനയിലും സ്ഥാപിച്ചിട്ടുള്ള പിങ്ക് കാരവൻ മാമോഗ്രാം യൂണിറ്റിൽ സ്‌ക്രീൻ ചെയ്യാനായി ആദ്യ ദിവസം നിരവധി പേരാണ് എത്തിയത്.

saud zamzam

നാളെ രാവിലെ 8 മണിക്ക് ഡിഐഎഫ് സി ഗേറ്റ് അവന്യൂവില്‍ നിന്ന് ആരംഭിച്ച് മരാസി പാർക്കിംഗ് വഴി സ്കൈഡൈവ് വഴി ഉച്ചക്ക് 12.30 ന് ജെബിആറിലെത്തും.3 മണിക്ക് സിറ്റി വാക്കിലും സന്ദർശകരെ സ്വീകരിക്കും.പിങ്ക് കാരവൻ മാമോഗ്രാം ക്ലിനിക്കുകൾ ലാ മെറിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ലഭ്യമാകും. ദുബായ് ഫ്രെയിമിലും സിറ്റി വാക്കിലും വൈകുന്നേരം 4 മുതൽ രാത്രി 10 വരെ പിങ്ക് കാരവന്‍ റൈഡിന്‍റെ സേവനം ലഭ്യമാകും.

Related Stories

No stories found.
logo
The Cue
www.thecue.in