സന്ദർശകരെ കുറ്റാന്വേഷകരാക്കി ഷെർലക് ഹോംസ് പ്രദർശനം

സന്ദർശകരെ കുറ്റാന്വേഷകരാക്കി ഷെർലക് ഹോംസ് പ്രദർശനം
Published on

ഷെ‍ർലക് ഹോംസിന്‍റെ കഥകള്‍ വായിച്ചവരാണോ, ആ അന്വേഷണങ്ങളിലൂടെ ആകാംക്ഷയോടെ സഞ്ചരിച്ചവരാണോ, എങ്കില്‍ തീർച്ചയായും ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിലെത്തണം. അവിടെ ഷെർലക് ഹോംസ് കടന്നുപോയ അന്വേഷണങ്ങളിലൂടെ സഞ്ചരിക്കാനുളള അവസരമാണ് കാത്തിരിക്കുന്നത്. ഷെർലക് ഹോംസ് സിനിമയില്‍ ഉപയോഗിച്ചിട്ടുളള യഥാർത്ഥ വസ്തുക്കളും ഇവിടെ കാണാം.

കുട്ടികളെ മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് സിറിയന്‍ ഗൈഡായ ഒമർ അബ്ദുള്‍ അസീസ് പറയുന്നു. തെളിയാത്ത ഒരു കേസുപോലെയാണ് പ്രദർശന ഹാള്‍ ഒരുക്കിയിട്ടുളളത്. പ്രദർശനം മാത്രമല്ല, സന്ദർശകന് സ്വയം ഒരു അന്വേഷകനായി മാറാനുളള അവസരം കൂടിയാണ് ഷെർലക് ഹോംസ് എക്സിബിഷന്‍ നല്കുന്നത്.

കുട്ടികള്‍ക്ക് ഷെർലക് ഹോംസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നുവെന്നത് മാത്രമല്ല, ചരിത്രത്തിന്‍റേയും സയന്‍സിന്‍റേയുമെല്ലാം സമന്വയമാണ് ഇവിടെ ഒരുക്കിയിട്ടുളളതെന്ന് അധ്യാപികയായ ഫാത്തിമ പറയുന്നു. തന്‍റെ സ്കൂളിലെ വിദ്യാർത്ഥികള്‍ക്കൊപ്പമാണ് ഫാത്തിമ വയാനോത്സവത്തിന് എത്തിയത്.

സ്വയം അന്വേഷകനായി മാറാനുളള അവസരമാണ് പ്രദർശനം നല്‍കുന്നതെന്ന് ഷെർലക് ഹോംസ് കഥകളുടെ തീവ്ര ആരാധകനായ അർക്കാന്‍ പറയുന്നു.മെയ് നാല് വരെ ഷാർജ എക്സ്പോ സെന്‍ററിലാണ് വായനോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in