ഉല്‍ക്കാവർഷം കൂടുതല്‍ ശോഭയോടെ കാണാന്‍ അവസരമൊരുക്കി ഷാർജ മലീഹ ആർക്കിയോളജിക്കല്‍ സെന്‍റർ

ഉല്‍ക്കാവർഷം കൂടുതല്‍ ശോഭയോടെ കാണാന്‍ അവസരമൊരുക്കി ഷാർജ മലീഹ ആർക്കിയോളജിക്കല്‍ സെന്‍റർ

ആഗസ്റ്റ് 12 നുളള ഉല്‍ക്കാവർഷം കൂടുതല്‍ വ്യക്തമായി കാണാനും ഉല്‍ക്കാവർഷത്തെ കുറിച്ച് കൂടുതല്‍ അറിയാനും അവസരമൊരുക്കി ഷാർജ മലീഹ ആർക്കിയോളജിക്കല്‍ സെന്‍റർ.വർഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉല്‍ക്കാവർഷം ഇത്തവണ ആഗസ്റ്റ് 12 ന് അർദ്ധരാത്രി 12 മുതല്‍ പുലർച്ചെ 3 മണിവരെയാണ് ദൃശ്യമാവുക.

മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകും. വർഷത്തിലെ ഏറ്റവും ദീർഘവും വ്യക്തവുമായ ഉല്‍ക്കാവർഷമാണ് 12 ന് നടക്കാനിരിക്കുന്നത്. ഭൂമിയില്‍ എല്ലായിടത്തും ഉല്‍ക്കാവർഷം ദൃശ്യമാകും.

ഷാർജ മെലീഹ ആർക്കിയോളജിക്കല്‍ കേന്ദ്രത്തില്‍ ഉല്‍ക്കാവർഷം കാണാനുളള വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകുന്നേരം ആറ് മണിമുതല്‍ ഉല്‍ക്കാവർഷം കാണാനുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. അവിടെയെത്തുന്നവർക്ക് ഉല്‍ക്കാവർഷം കാണാന്‍ ദൂരദർശിനികള്‍ ഉള്‍പ്പടെ സജ്ജീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. വാനനിരീക്ഷകർക്കായും താല്‍പര്യമുളളവർക്കായും ഉല്‍ക്കാവർഷത്തെകുറിച്ചും മറ്റും അറിവുപകരുന്ന പരിപാടിയും പ്രശ്നോത്തരിയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മരുഭൂമിയുടെ നടുവില്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ആകാശപഠനത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

മെലീഹ പെഴ്സീയിഡ്സ് മെറ്റീരിയോർ ഷവർ വാച്ചിംഗ് ഇവന്‍റിന്‍റെ ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ സ്റ്റാന്‍ഡേഡ്, പ്രീമിയം തരത്തില്‍ ലഭ്യമാണ്. കുടുംബങ്ങള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടും നല്‍കുന്നുണ്ട്. 971 6 802 1111 എന്ന നമ്പറിലും mleihamanagement@discovermleiha.ae എന്ന മെയില്‍ ഐഡിയിലൂടെയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in