ദുബായ് അലൈന്‍ റോഡ് തുറന്നു

ദുബായ് അലൈന്‍ റോഡ് തുറന്നു

ദുബായ് അലൈന്‍ റോഡ് നവീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 200 കോടി ദിർഹം ചെലവാക്കി നവീകരിച്ച റോഡ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ മൂന്ന് ലൈനുണ്ടായിരുന്നത് ഇതോടെ 6 ലൈനായി. മണിക്കൂറില്‍ 24,000 വാഹനങ്ങള്‍ക്ക് റോഡിലൂടെ കടന്ന് പോകാനാകും.

ദുബായ് അലൈന്‍ റോഡില്‍ റാസല്‍ ഖോർ ഇന്‍റർ സെഷന്‍ മുതല്‍ എമിറേറ്റ്സ് റോഡ് വരെയുളള യാത്രാസമയം 8 മിനിറ്റായി കുറഞ്ഞു. 16 മിനിറ്റില്‍ നിന്നാണ് 8 മിനിറ്റായി ചുരുങ്ങിയത്. ലോകത്തെ മികച്ച നഗരമാക്കി ദുബായിയെ മാറ്റുകയെന്നുളളതാണ് ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു.

ആറ് ഇന്‍റർ ചേഞ്ചുകളും 11.5 കിലോമീറ്റർ നീളത്തില്‍ പാലങ്ങളും പദ്ധതിയിലുണ്ട്. ആ‍ർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാതർ അല്‍ തായറും ഉദ്ഘാടനചടങ്ങിനെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in