ശശിതരൂർ മുഖ്യാതിഥി, യുഎഇയുടെ സംരംഭകത്വ ഭാവിയ്ക്കായി കോണ്‍ക്ലേവ് ഒരുക്കി ആർഎജി

ശശിതരൂർ മുഖ്യാതിഥി, യുഎഇയുടെ സംരംഭകത്വ  ഭാവിയ്ക്കായി  കോണ്‍ക്ലേവ് ഒരുക്കി ആർഎജി
Published on

'ഒന്നിച്ച് നിന്ന് നാളെയെ നിർമ്മിക്കാം' എന്ന പ്രമേയത്തില്‍ യുഎഇയുടെ സംരംഭകത്വ ഭാവിയ്ക്കായി ആർഎജി കോണ്‍ക്ലേവ് നടന്നു. എഇയുടെ സംരംഭകത്വ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നവീകരണം, സഹകരണം, കമ്മ്യൂണിറ്റി എന്നിവ എങ്ങനെ പങ്ക് വഹിക്കുന്നു എന്നത് സംബന്ധിച്ച ആശയങ്ങൾ വ്യത്യസ്ത തുറകളിലുള്ള വ്യവസായ പ്രമുഖരും, നയരൂപീകരണ വിദഗ്ധരും, സംരംഭകരും പങ്ക് വെച്ചു.ഇന്ത്യൻ പാർലമെന്‍റ് അംഗവും, എഴുത്തുകാരനും, ഐക്യരാഷ്ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂർ പരിപാടിയിലെ മുഖ്യാതിഥിയായി. സുസ്ഥിര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തം പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

ആർഎജി ഒരു ബിസിനസ് സെന്‍റർ എന്നതിലുപരി യുഎഇയിലും അനുബന്ധ ഇടങ്ങളിലും സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നിർമ്മിച്ച ഇടമാണെന്ന് ആർഎജി ഹോൾഡിംഗ്‌സ് സിഇഒ റസ്സൽ അഹമ്മദ് പറഞ്ഞു. ദുബായിലെ സംരംഭകർക്കായി നെറ്റ്‌വർക്കിംഗ്, പഠനം, പങ്കാളിത്ത അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ആ‍ർഎജി ക്ലബ് കോണ്‍ക്ലേവില്‍ പുറത്തിറക്കി. ആർഎജി ഉപഭോക്താക്കൾക്കായുള്ള മീറ്റ് ദി ലെജൻഡ്‌സ് പരിപാടിയുടെ ഭാഗമായി ദുബായിലെ ആർസിബി ഫാൻ ക്ലബ് ആസ്ഥാനം ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് ഉദ്ഘാടനം ചെയ്തു. 350-ലധികം സംരംഭകർ പങ്കെടുത്ത നെറ്റ്‌വർക്കിംഗ് ഗാലയോടുകൂടിയാണ് പരിപാടി സമാപിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in