ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമെന്ന ഖ്യാതി മൂന്നാം വർഷവും നിലനിർത്തി ഷാർജ പുസ്തകോത്സവം

ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമെന്ന ഖ്യാതി മൂന്നാം വർഷവും നിലനിർത്തി ഷാർജ പുസ്തകോത്സവം
Published on

ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമെന്ന ഖ്യാതി മൂന്നാം വർഷവും നിലനിർത്തി ഷാർജ പുസ്തകോത്സവം സമാപിച്ചു. ഷാർജ എക്സ്പോ സെന്‍ററില്‍ നടന്ന പുസ്തകോത്സവത്തിന്‍റെ 42 മത് പതിപ്പ് ഞായറാഴ്ചയാണ് അവസാനിച്ചത്. 15 ലക്ഷം പുസ്തകങ്ങളാണ് മേളയില്‍ വിവിധ പ്രസാധകരുടേതായി എത്തിയത്.109 രാജ്യങ്ങളില്‍ നിന്നായി 2033 പ്രസാധകർ മേളയ്ക്കെത്തി.

ഷാ‍ർജ പുസ്തകോത്സവം എല്ലാത്തവണത്തേയും പോലെ സ്വീകാര്യമായതില്‍ സന്തോഷമുണ്ടെന്ന് ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർപേഴ്സണ്‍ ഷെയ്ഖ ബോദർ അല്‍ ഖാസിമി പറഞ്ഞു. പുസ്തകങ്ങളെയും വായനയേയും പ്രോത്സാഹിപ്പിക്കുകയെന്നത് മാത്രമല്ല പുസ്തകോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച് ഷാ‍ർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പൈതൃകത്തിന്‍റെ സാക്ഷ്യം കൂടിയാണ്. സർഗ്ഗാത്മകത വളർത്തുന്ന, സംഭാഷണത്തെ പ്രോത്സാഹിപ്പിക്കുന്ന, നവീകരണത്തെ പിന്തുണയ്ക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കാൻ കഴിഞ്ഞ വ‍ർഷങ്ങളാണ് കടന്നുപോയതെന്നും അവർ പറഞ്ഞു.

ഓരോ വർഷവും കൂടൂതല്‍ പ്രസാധകർ പങ്കാളികളാകുന്നുവെന്നുളളതില്‍ സന്തോഷമുണ്ടെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. അടുത്തവർഷത്തെ പുസ്തകോത്സവത്തിനായുളള ഒരുക്കത്തിലേക്ക് കടക്കുകയാണ്. ഷാർജ ഭരണാധികാരിയുടെ ദീർഘവീക്ഷണം നടപ്പിലാക്കുകയെന്നുളളതാണ് ഓരോ പുസ്തകോത്സവവും ലക്ഷ്യമിടുന്നത്.വരും വർഷങ്ങളിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും പുതുമ കൊണ്ടുവരാന്‍ പുസ്തകോത്സവം ശ്രമിക്കാറുണ്ടെന്ന് എസ് ഐ ബി എഫ് ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി പറഞ്ഞു.

Sheikha Bodour Al Qasimi, Chairperson of SBA ,Ahmed bin Rakkad Al Ameri, CEO of SBA,Khawla Al Mujaini, General Coordinator of SIBF
Sheikha Bodour Al Qasimi, Chairperson of SBA ,Ahmed bin Rakkad Al Ameri, CEO of SBA,Khawla Al Mujaini, General Coordinator of SIBF

"ഞങ്ങള്‍, പുസ്തകങ്ങള്‍ പറയട്ടെ"യെന്ന സന്ദേശത്തിലാണ് 12 ദിവസം നീണ്ടുനിന്ന പുസ്തകോത്സവം നടന്നത്. പുസ്‌തക-സാംസ്‌കാരിക പ്രവർത്തകർ, വിവിധ എമിറേറ്റുകളിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ,അക്കാദമിക് വിദഗ്ധർ തുടങ്ങിയവരെല്ലാം മേളയുടെ ഭാഗമായി. ദക്ഷിണ കൊറിയയായിരുന്നു അതിഥി രാജ്യം.ഇറാഖി സൂപ്പർതാരം കാദിം അൽ സാഹിർ, എഴുത്തുകാരനും ഹാസ്യനടനുമായ ബാസെം യൂസഫ്, നൊബേൽ സമ്മാന ജേതാവ് വോലെ സോയിങ്ക, ഇന്ത്യൻ നടി കരീന കപൂർ, അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, കനേഡിയൻ പത്രപ്രവർത്തകൻ മാൽക്കം ഗ്ലാഡ്‌വെൽ തുടങ്ങിയവരെല്ലാം പുസ്തകോത്സവത്തിന്‍റെ ഭാഗമായി.മലയാളത്തില്‍ നിന്നും പതിവുപോലെ ഇത്തവണയും നിരവധി പേരെത്തി. ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വം' ആയി ആദരിച്ച ഇബ്രാഹിം അൽ-കോനി ഷാർജ ലിറ്റററി ഏജൻസിയുടെ ഭാഗമായി. ഷാ‍ർജയിലെ ലൈബ്രറികള്‍ നവീകരിക്കുന്നതിനായി 4.5 ദശലക്ഷം ദിർഹമാണ് ഭരണാധികാരി അനുവദിച്ചത്. പുസ്തകോത്സവത്തിനെത്തിയ പ്രസാധകരില്‍ നിന്ന് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ഏറ്റെടുക്കും.പ്രസാധകരെ പിന്തുണയ്ക്കുന്നതിനായി, ഷാർജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോൺ 3 ദശലക്ഷം ദിർഹം വരെയുളള സാമ്പത്തിക സമഗ്ര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.ബിസിനസ് സ്ഥാപന ഫീസില്‍ 90 ശതമാനം ഇളവും നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in