ഷാർജയില്‍ കുട്ടികളുടെ വായനോത്സവം ഏപ്രില്‍ 23 ന് ആരംഭിക്കും

ഷാർജയില്‍ കുട്ടികളുടെ വായനോത്സവം ഏപ്രില്‍ 23 ന് ആരംഭിക്കും
Published on

ഷാർജയില്‍ കുട്ടികളുടെ വായനോത്സവം ഏപ്രില്‍ 23 ന് ആരംഭിക്കും. ഷാ‍ർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഷാ‍ർജ എക്സ്പോ സെന്‍ററിലാണ് മെയ് 4 വരെ കുട്ടികളുടെ വായനോത്സവം നടക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കുന്നതിനൊപ്പം സംവാദ കലാപരിപാടി നാടകങ്ങള്‍, ശാസ്ത്ര ശില്‍പശാലകള്‍ തുടങ്ങിയവയും വായനോത്സവത്തിന്‍റെ ഭാഗമായി നടക്കും.

വിവിധ മേഖലകളില്‍ നിന്നുളള വിദഗ്ധർ കുട്ടികള്‍ക്കായി വർക്ക് ഷോപ്പുകളും സംവാദങ്ങളും നടത്തും. എഴുത്തുകാരും ചിത്രകാരന്മാരും പ്രസാധകരുമെല്ലാം വായനോത്സവത്തിലെത്തും. പുസ്തകങ്ങള്‍ കുട്ടികളുടെ വളർച്ചയില്‍ നിർണായകമായ പങ്ക് വഹിക്കുന്നു, വായന പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് വായനോത്സവത്തിന്‍റെ ലക്ഷ്യമെന്ന് ഷാർജ ബുക്ക് അതോറിറ്റിയുടെ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നതായിരിക്കും വായനോത്സവമെന്ന് വായനോത്സവത്തിന്‍റെ ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.

വായനോത്സവത്തിന്‍റെ ഭാഗമായി ഷാർജ ചില്‍ഡ്രന്‍സ് ബുക്ക് അവാർഡ്, ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, ബുക്സ് ഫോർ വിഷ്വലി ഇംപയേഡ് ചിൽഡ്രൻ അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ് എന്നിവ പ്രഖ്യാപിക്കും. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഭാര്യ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി വായനോത്സവം സംഘടിപ്പിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in