ഷാർജ കുട്ടികളുടെ പുസ്തകോത്സവം ഇത്തവണ 12 ദിവസം

ഷാർജ കുട്ടികളുടെ പുസ്തകോത്സവം ഇത്തവണ 12 ദിവസം

13 മത് കുട്ടികളുടെ പുസ്തകോത്സവം മെയ് 11 ന് ആരംഭിക്കും. സർഗ്ഗാത്മതക സൃഷ്ടിക്കുകയെന്നുളള ആപ്തവാക്യത്തില്‍ 12 ദിവസമാണ് പുസ്തകോത്സവം നടക്കുക പതിവുപോലെ നിരവധി എഴുത്തുകാർ ഇത്തവണയും മേളയുടെ ഭാഗമാകും. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകർന്നുനല്‍കുന്ന വൈവിധ്യമായ പരിപാടികളും ഉണ്ടാകും.

കുട്ടികള്‍ക്ക് അറിവുകള്‍ തേടാനും അഭിനിവേശങ്ങള്‍ പിന്തുടാനുമുളള വേദിയാണ് കുട്ടികളുടെ പുസ്തകോത്സവം നല്‍കുന്നതെന്ന് എസ് ബി എ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. ഷാ‍ർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തില്‍ സുല്‍ത്താന്‍റെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോർ ഫാമിലി ചെയർപേഴ്സണുമായ ഷെയ്ഖ ജഹവർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദ്ദേശങ്ങളോടെയാണ് കുട്ടികളുടെ പുസ്തകോത്സവം നടക്കുന്നത്.

യുവതലമുറയാണ് നാടിന്‍റെ കരുത്ത്. അവരില്‍ അറിവും വിജ്ഞാനവും നിക്ഷേപിക്കുകയെന്നുളളതാണ് ഒരു രാജ്യത്തിന്‍റെ സാംസ്കാരികവും വികസനപരവുമായ പദ്ധതികള്‍ക്കുളള കരുത്ത്. ഇന്ന്, രാഷ്ട്രങ്ങൾ അവരുടെ മൂല്യവും പദവിയും അളക്കുന്നത് അവരുടെ സമ്പത്ത് കൊണ്ടല്ല, മറിച്ച് അവരുടെ യുവത്വത്തിന്‍റെ അഭിലാഷങ്ങളിലൂടെയും സാധ്യതകളിലൂടെയുമാണെന്നും അല്‍ അമേരി വിലയിരുത്തി.

2010 ല്‍ കുട്ടികളുടെ പുസ്തകോത്സവം ആരംഭിച്ചതുമുതല്‍ കുട്ടികള്‍ക്ക് അവരുടെ അഭിലാഷങ്ങളും അഭിനിവേശങ്ങളും സാക്ഷാത്കരിക്കാനുളള അവസരമാണ് പുസ്തകോത്സവം നടക്കുന്നതെന്ന് എസ് സി ആർ എഫ് ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി പറഞ്ഞു.

പഠനത്തിലൂടെയും നവീകരണത്തിലൂടെയും സ്വയം കണ്ടെത്താനും ഭാവി കെട്ടിപ്പടുക്കാനും സഹായിക്കുന്ന അപാരമായ ഊർജ്ജം യുവതലമുറയ്ക്കുണ്ട്.അവർക്കായി ശില്‍പശാലകളും പ്രദർശനങ്ങളും ഷാ‍ർജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റില്‍ നല്‍കുന്നുവെന്നും അവർ പറഞ്ഞു.

അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി,കൗല അല്‍ മുജൈനി
അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി,കൗല അല്‍ മുജൈനി

ഷെയ്ഖ് ഡോ. സുൽത്താൻ അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം, എമിറേറ്റിൽ വായനാ സംസ്‌കാരം വളർത്തിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് കുട്ടികളുടെ പുസ്തകോത്സവം ആരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in