സമുദ്രവിഭവങ്ങള്‍ സുലഭം, ലുലുവില്‍ സീ ഫുഡ് ഫെസ്റ്റ്

സമുദ്രവിഭവങ്ങള്‍ സുലഭം, ലുലുവില്‍ സീ ഫുഡ് ഫെസ്റ്റ്

യുഎഇയുടെ സമുദ്രപാചകപൈതൃകം ഓർമ്മിപ്പിച്ച് ലുലുവില്‍ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. വ്യാഴാഴ്ച അബുദബി അല്‍ വഹ്ദ മാളില്‍ ലുലു അബുദാബി, അൽ ദഫ്ര ഡയറക്ടർ അബൂബക്കർ ടി പിയുടെ സാന്നിദ്ധ്യത്തില്‍ അബുദാബി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ മുഹമ്മദ് അഹമ്മദ് അൽ ഹൊസാനി സീ ഫൂഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

സീബ്രീം, ഷെറി, കിംഗ്ഫിഷ്, നൈൽ പെർച്ച്, മിൽക്ക്ഫിഷ് എന്നിവയുള്‍പ്പടെ വിവിധ സമുദ്രവിഭവങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ലഭ്യമാകും. നോർവീജിയൻ സാൽമൺ, ട്യൂണ, തിലാപ്പിയ, വൈറ്റ് ആൻഡ് ബ്ലാക്ക് പോംഫ്രെറ്റ്, ടൈഗർ ചെമ്മീൻ തുടങ്ങിയവയെല്ലാം മികച്ച വിലയില്‍ സൗകര്യപ്രദമായ രീതിയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു ഫെസ്റ്റ്.

ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച സമുദ്രവിഭവങ്ങൾ എത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് അബൂബക്കർ ടി.പി പറഞ്ഞു. നവംബർ രണ്ട് വരെയാണ് യുഎഇയില്‍ ഉടനീളമുളള ലുലു ഹൈപ്പർമാർക്കറ്റുകളില്‍ സീ ഫുഡ് ഫെസ്റ്റ് നടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in