ഷാ‍ർജ വായനോത്സവം ഇന്ന് സമാപിക്കും

ഷാ‍ർജ വായനോത്സവം ഇന്ന് സമാപിക്കും
Published on

കുട്ടികള്‍ക്കായി ഒരു പുസ്തകമെഴുതുകയെന്നുളളതാണ് എന്‍റെ സ്വപ്നം, ഷാ‍ർജയില്‍ നടക്കുന്ന വായനോത്സവത്തില്‍ കീവി സ്റ്റോറീസ് പ്രസാധകരുടെ സ്റ്റാളിലുളള ആഗ്രഹങ്ങളുടെ മരത്തില്‍ എഴുതിയിട്ട ആഗ്രഹങ്ങളിലൊന്നാണിത്. വായനോത്സവത്തിനെത്തിയ സന്ദർശകരുടെ ആഗ്രഹമെഴുതുകയെന്ന ലക്ഷ്യത്തോടെയാണ് ആഗ്രഹങ്ങളുടെ മരം സ്ഥാപിച്ചതെന്ന് കീവി സ്റ്റോറീസ് പറയുന്നു. കുഞ്ഞുകുഞ്ഞു സ്വപ്നങ്ങള്‍ മുതല്‍ വലിയ ആഗ്രഹങ്ങള്‍ വരെ മരത്തിന്‍റെ ചില്ലകളില്‍ കുഞ്ഞുകടലാസുകളില്‍ തൂങ്ങിക്കിടക്കുന്നു.

Mahmoud Khaled

അറബികിലും ഇംഗ്ലീഷിലുമെല്ലാം ആഗ്രഹങ്ങള്‍ എഴുതിയിരിക്കുന്നു. ഒരാള്‍ക്ക് തന്‍റെ അമ്മയെ പ്പോലെ ഡോക്ടറാകണമെന്നാണ് ആഗ്രഹം. അമേരിക്കന്‍ കോമിക്കിലെ പവർ ഗേളാകാണെന്നതാണ് മറ്റൊരാളുടെ ആഗ്രഹം. സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുക കൂടിയാണല്ലോ ഓരോ വായനോത്സവങ്ങളും. ലെബനീസ് എഴുത്തുകാരിയായ സഹർ നജയുടേതാണ് കിവീ സ്റ്റോറീസ്. ദ ഡ്രീം ഫാട്കറിയെന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ദ വിഷ് ട്രീയെന്ന ആശയം വരുന്നത്.

പുസ്തകത്തിലേക്ക് ഇറങ്ങാം എന്ന ആശയത്തില്‍ ഏപ്രില്‍ 23 ന് ആരംഭിച്ച ഷാ‍ർജ കുട്ടികളുടെ വായനോത്സവത്തില്‍ കുട്ടികള്‍ക്കായും മുതിർന്നവർക്കായും നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന വായനോത്സവത്തിലേക്കുളള പ്രവേശനം സൗജന്യമാണ്. എല്ലാത്തവണത്തേയും പോലെ കുട്ടികളുടെ മുതിർന്നവരുടേയും മികച്ച പങ്കാളിത്തം ഇത്തവണയുമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in