സൗദിയിലെ ഫർസാന്‍ ദ്വീപില്‍ കൂടുതല്‍ പുരാവസ്തുക്കള്‍ കണ്ടെത്തി

സൗദിയിലെ ഫർസാന്‍ ദ്വീപില്‍ കൂടുതല്‍ പുരാവസ്തുക്കള്‍ കണ്ടെത്തി

സൗദി അറേബ്യയിലെ ഫർസാന്‍ ദ്വീപില്‍ കൂടുതല്‍ പുരാവസ്തുക്കള്‍ കണ്ടെത്തി. സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകർ നടത്തിയ ഗവേഷണത്തിലാണ് കൂടുതല്‍ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. സൗദി ഹെറിറേറ്റേജ് അതോറിറ്റി വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ചെമ്പ് കഷ്ണങ്ങൾ കൊണ്ട് മടക്കിയ റോമൻ കവചം ഉൾപ്പെടെയുള്ള അപൂർവ കഷണങ്ങൾ സൗദി-ഫ്രഞ്ച് സംയുക്ത സംഘം കണ്ടെത്തിയിട്ടുണ്ട്.

"ലോറിക്ക സ്ക്വാമാറ്റ" എന്നറിയപ്പെടുന്ന മറ്റ് തരത്തിലുള്ള കവചങ്ങളും സംഘം കണ്ടെത്തി.റോമൻ കാലഘട്ടത്തിൽ എഡി ഒന്നും മൂന്നും നൂറ്റാണ്ടുകൾക്കിടയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതാണ് ഇത്. ജീസാന്‍ നഗരത്തില്‍ നിന്ന് 40 കിലോമീറ്റർ അകലെ ചെങ്കടലിലാണ് ഫർസാന്‍ ദ്വീപ്. കി​ഴ​ക്ക​ൻ റോ​മാ സാ​മ്രാ​ജ്യ​ത്തി​​ലെ പ്ര​മു​ഖ​നാ​യൊ​രു ച​രി​ത്ര​പു​രു​ഷ​ന്‍റെ (ജെനോസ്) പേ​രി​ലു​ള്ള റോ​മ​ൻ ലി​ഖി​തം, ചെ​റി​യൊ​രു ശി​ലാ​പ്ര​തി​മ​യു​ടെ ത​ല എ​ന്നി​വ​യും ക​ണ്ടെ​ത്തി​യ​തി​ലു​ൾ​പ്പെ​ടും.

2005 ല്‍ സൗദി ഫ്രഞ്ച് സംയുക്ത സംഘം ദ്വീപ് സന്ദർശിക്കുകയും പര്യവേക്ഷണം നടത്തുകയും ചെയ്തിരുന്നു. 2011 ല്‍ സർവ്വെ ആരംഭിക്കുന്നതിന് മുന്‍പ് പുരാവസ്തു പ്രധാന്യമുളള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. സാം​സ്​​കാ​രി​ക പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​യി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​നും നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ൾ പു​രാ​വ​സ്​​തു അ​തോ​റി​റ്റി തു​ട​രു​ക​യാ​ണ്

Related Stories

No stories found.
logo
The Cue
www.thecue.in