തൊഴില്‍ വിസയ്ക്ക് വിരലടയാളം, നിയമം താല്‍ക്കാലികമായി മരവിപ്പിച്ച് സൗദി അറേബ്യ

തൊഴില്‍ വിസയ്ക്ക് വിരലടയാളം, നിയമം താല്‍ക്കാലികമായി മരവിപ്പിച്ച് സൗദി അറേബ്യ

സൗദി അറേബ്യയിലേക്കുളള തൊഴില്‍ വിസ പാസ് പോർട്ടില്‍ പതിച്ചു നല്‍കുന്നതിന് വിരലടയാളം നിർബന്ധമാക്കിയ തീരുമാനം സൗദി അറേബ്യ താല്‍ക്കാലികമായി മരവിപ്പിച്ചു. ജൂൺ 28ന് ഈദുൽ അദ്ഹ (ബലി പെരുന്നാൾ) വരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്. പെരുന്നാള്‍ കഴി‍ഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും.

വിസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നല്‍കണമെന്നായിരുന്നു അറിയിപ്പ്. മെയ് 29 മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്നും സൗദി കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്നാണ് നിലവില്‍ സൗദി കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സന്ദർശകവിസകള്‍ക്ക് വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നല്‍കണമന്ന നിബന്ധനയില്‍ ഇളവ് നല്‍കിയിട്ടില്ല. കേരളത്തില്‍ കൊച്ചിയിലാണ് വിഎഫ്എസ് കേന്ദ്രമുളളത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള തൊഴില്‍ വിസക്കാർ വിരലടയാളം നല്‍കുന്നതിനായി കൊച്ചിയിലെത്തേണ്ട സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എന്തായാലും ബലി പെരുന്നാള്‍ വരെയെങ്കിലും തീരുമാനം മരവിപ്പിച്ചത് ആശ്വാസകരമായി. ഇതോടെ വിഷയത്തില്‍ പുനപരിശോധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Related Stories

No stories found.
logo
The Cue
www.thecue.in