ജിസിസിയിലുളളവർക്കായി പുതിയ വിസ പദ്ധതിയുമായി സൗദി അറേബ്യ

ജിസിസിയിലുളളവർക്കായി പുതിയ വിസ പദ്ധതിയുമായി  സൗദി അറേബ്യ

ജിസിസി രാജ്യങ്ങളിലുളളവർക്കായി പുതിയ വിസ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് സൗദി അറേബ്യ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത് ജിസിസിയിലുളളവരെ കൂടുതല്‍ എളുപ്പത്തില്‍ രാജ്യത്തേക്ക് ആകർഷിക്കുകയെന്നുളളതാണ് പുതിയ വിസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2019 മുതല്‍ ടൂറിസ്റ്റ് വിസകള്‍ രാജ്യത്ത് നിലവിലുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

2021 ല്‍ 64 ദശലക്ഷം ആഭ്യന്തര യാത്രകളാണ് നടന്നിട്ടുളളത്. രാജ്യത്ത് 50 ലക്ഷം വിദേശ സന്ദർശകരെത്തി. 2019 ല്‍ 3 ശതമാനമായിരുന്നു ജോലി സാധ്യതയെങ്കില്‍ 2030 ആകുമ്പോഴേക്കും ഇത് 10 ശതമാനമാകുമെന്നാണ് പ്രതീക്ഷ. കോവിഡ് സാഹചര്യത്തില്‍ വിനോദമേഖല 40 ശതമാനം ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 മുതല്‍ ഈ സമയം വരെ 8,20,000 തൊഴിലസവരങ്ങള്‍ ഉണ്ടായിട്ടുണ്ട്. 15 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. 2030 ഓടെ ഈ മേഖലയില്‍ 200 ശതകോടി ഡോളറിലധികം ചെലവഴിക്കാനാണ് ലക്ഷ്യമെന്നും അല്‍ ഖത്തീബ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in