
സുരക്ഷിത നഗര പദ്ധതിയുടെ ഭാഗമായ് രാജ്യത്ത് നടപ്പിലാക്കി വരുന്ന നിർബന്ധിത സിസിടിവി എന്ന ആശയത്തിൽ തങ്ങളുടേതായ ടെക്നോളജി പരിചയപ്പെടാത്താൻ തീരുമാനിച്ചതായി യൂണിവ്യൂ കമ്പനി അധികൃതർ ദുബായിൽ അറിയിച്ചു. ഇതിന്‍റെ ഭാഗമായ് വിവിധ ശ്രേണിയിലുള്ള ഐ പി ക്യാമറകൾ യൂണിവ്യൂ യുഎഇ യിൽ പുറത്തിറക്കി. യുഎഇ അടക്കമുള്ള മീഡ്ഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിപണി നിയന്ത്രിക്കുന്നതിനായി ആധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഓഫീസ് ദുബായ് ജുമൈറയിലെ ജെഎൽടി യിൽ പ്രവർത്തനം ആരംഭിച്ചതായ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ചൈനയില്‍ 2005 ലാണ് യൂണിവ്യൂ വിപണിയിലേക്ക് എത്തുന്നത്. ഐപി വീഡിയോ നിരീക്ഷണ സംവിധാനമാണ് ആദ്യം പുറത്തിറക്കിയത്. പിന്നീട് 2014 അവസാനത്തോടെയാണ് അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കുന്നത്. 7 വർഷത്തിനിടയിൽ 145 രാജ്യങ്ങളിൽ 1100-ലധികം ഹൈ എൻഡ് ഉത്പന്നങ്ങൾ പുറത്തിറക്കി. ഉൽപ്പന്നങ്ങളുടെ ആയുസ്സ് , കൂടുതൽ കാര്യക്ഷമത, നീണ്ട സേവന സമയം ഇതൊക്കെയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളെന്നും വാർത്ത സമ്മേളനത്തിൽ മിഡിലീസ്റ്റ് ഡയറക്ടർ ലിയോ ലു ,ടെക്നിക്കൽ ഡയറക്ടർ ജാക്സൺ ഷെൻ ,യു എ ഇ കൺട്രി മാനേജർ ജാസൺ സെങ്, സെയിൽസ് മാനേജർ ഷിബിൻ തെക്കയിൽ കണ്ണമ്പത്ത് തുടങ്ങിയവർ വ്യക്തമാക്കി.