ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, ഗള്‍ഫ് കറന്‍സികളുമായി സർവ്വകാല താഴ്ചയില്‍

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, ഗള്‍ഫ് കറന്‍സികളുമായി സർവ്വകാല താഴ്ചയില്‍

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ യുഎസ് ഡോളറുമായി 0.68 ശതമാനമാണ് മൂല്യമിടിഞ്ഞത്. ഇതോടെ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഒരു ഡോളറിന് 81 രൂപ 55 പൈസയായി താഴ്ന്നു.

യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഒരു ദിർഹത്തിന് 22 രൂപ 18 പൈസയിലേക്കാണ് മൂല്യം താഴ്ന്നത്. മറ്റ് ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യം താഴ്ന്നിട്ടുണ്ട്. ബഹ്റിന്‍ ദിനാർ- 212 രൂപ 44 പൈസ, കുവൈറ്റ് ദിനാർ- 258 രൂപ 42 പൈസ,ഖത്തർ റിയാല്‍ 22 രൂപ 38 പൈസ, സൗദി റിയാല്‍ 21 രൂപ 68 പൈസ, ഒമാനി റിയാല്‍ 209 രൂപ 03 പൈസ എന്നിങ്ങനെയാണ് തിങ്കളാഴ്ച രാവിലെയുളള വിനിമയ നിരക്ക്.

അമേരിക്ക പലിശ നിരക്കില്‍ വരുത്തുന്ന വർദ്ധനവാണ് ഡോളറിന്‍റെ മൂല്യം ശക്തമാക്കുന്നതെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 81 രൂപ 22 എന്ന റെക്കോർഡ് ഇടിവിലെത്തിയതോടെ ഡോളർ വിറ്റഴിക്കാന്‍ ആർബിഐ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഇടപെടല്‍ കൂടുതല്‍ തകർച്ചിയിലേക്ക് പോകാതെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ വെളളിയാഴ്ച പിടിച്ചുനിർത്തി

രൂപയുടെ മൂല്യം ഇടിയുന്നത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് പണമിടപാട് സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ മാസവസാനം ആയതുകൊണ്ടുതന്നെ ശമ്പളം കിട്ടാന്‍ കാത്തിരിക്കാതെ മൂല്യമിടിവ് പ്രയോജനപ്പെടുത്തി കടം വാങ്ങിയും മറ്റും പണമയക്കുന്നവരുമുണ്ട്. എന്തായാലും വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഈ രീതിയില്‍ തന്നെ തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in