ഗ്ലോബല്‍ വില്ലേജില്‍ ദുബായ് ആർടിഎയുടെ ഇലക്ട്രിക് അബ്രസേവനം ലഭ്യമാകും

ഗ്ലോബല്‍ വില്ലേജില്‍ ദുബായ് ആർടിഎയുടെ ഇലക്ട്രിക് അബ്രസേവനം ലഭ്യമാകും

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ സീസണ്‍ ഒക്ടോബർ 25 ന് ആരംഭിക്കാനിരിക്കെ സന്ദർശകർക്കായി ഇലക്ട്രിക് അബ്രകള്‍ സേവനം നടത്തുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ സീസണുകളിലും ഇലക്ട്രിക് അബ്രകള്‍ ഏറെ പ്രചാരം നേടിയിരുന്നു. ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദർശകരുടെ ഇഷ്ടവിനോദമായിരുന്നു അബ്രയിലൂടെയുളള സഞ്ചാരം. പുനരുല്‍പാദന ഊർജ്ജമുപയോഗിച്ചാണ് അബ്ര സേവനം നടത്തുന്നത്.

എല്ലാത്തവണത്തേയും പോലെ ഇത്തവണയും സന്ദർശകർക്കായി ഇലക്ട്രിക് അബ്രകള്‍ സേവനം നടത്തും. രാജ്യത്തെ താമസക്കാരാണെങ്കിലും സന്ദർശകരാണെങ്കിലും അബ്രയില്‍ സഞ്ചരിക്കാന്‍ ഇഷ്ടമുളളവരാണ് ബഹുഭൂരിഭാഗവും. ഓരോ വർഷവും കൂടി വരുന്ന തിരക്ക് അതാണ് കാണിക്കുന്നതെന്നും പബ്ലിക് ട്രാന്‍സ്പോർട്ട് ഏജന്‍സി മറൈന്‍ ട്രാന്‍സ്പോർട്ട് ഡയറക്ടർ മുഹമ്മദ് അബുബക്കർ അല്‍ ഹാഷ്മി അഭിപ്രായപ്പെട്ടു.

ദുബായുടെ ടൂറിസം മേഖലയില്‍ പ്രധാനപങ്കാണ് ഗ്ലോബല്‍ വില്ലേജിനുളളത്. അബ്ര, ഫെറി,വാട്ടർബസ്, വാട്ടർ ടാക്സി എന്നിവ ഉള്‍പ്പെടുന്ന സമുദ്രഗതാഗതം ഉള്‍പ്പടെ വിപുലമായ ഒരുക്കങ്ങളാണ് പുതിയ സീസണ് മുന്നോടിയായി ആർടിഎ നടത്തിയിട്ടുളളത്. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതില്‍ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in