ദുബായ് അല്‍ മനാമ സ്ട്രീറ്റ് റോഡ് നിർമ്മാണം 67 ശതമാനം പൂർത്തിയായി, ആ‍ർടിഎ

ദുബായ് അല്‍ മനാമ സ്ട്രീറ്റ് റോഡ് നിർമ്മാണം 67 ശതമാനം പൂർത്തിയായി, ആ‍ർടിഎ

അല്‍ മനാമ സ്ട്രീറ്റില്‍ റോഡ് നിർമ്മാണ പ്രവർത്തനങ്ങള്‍ 67 ശതമാനം പൂർത്തിയായതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. അടുത്തിടെ ഗതാഗതത്തിന് തുറന്നുകൊടുത്ത ദുബായ് - അലൈന്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് അല്‍ മനാമ സ്ട്രീറ്റിലും നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. അല്‍ മൈദാന്‍ സ്ട്രീറ്റിനെ അല്‍ മനാമ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് പദ്ധതിയില്‍ പ്രധാനം. ഓരോ ദിശയിലേക്കും നാല് വരിപ്പാതയാണ് ഈ ഇടനാഴിയിലുളളത്. മണിക്കൂറില്‍ 8000 വാഹനങ്ങള്‍ക്ക് യാത്ര സാധ്യമാകും.

ദുബായ്-അൽ ഐൻ റോഡുമായി ബന്ധിപ്പിക്കുന്നതിനുളള സ്ലിപ്പ് ലെയ്‌നുകളുടെ നിർമ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഏദന്‍ സ്ട്രീറ്റ്, സന സ്ട്രീറ്റ്, നാദ് അല്‍ ഹമർ തുടങ്ങിയവ ഗതാഗത സിഗ്നലുകള്‍ ഉള്‍പ്പെടുത്തിയുളള നവീകരണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ മണിക്കൂറില്‍ 2000 വാഹനങ്ങളെന്ന രീതിയില്‍ റോഡിന്‍റെ ഗതാഗത ശേഷിയും വർദ്ധിക്കും. ഈ വർഷം മൂന്നാം പാദത്തില്‍ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. അൽ മനാമ സ്ട്രീറ്റിന്‍റെയും സന സ്ട്രീറ്റിന്‍റെയും ഇന്‍റർസെഷനുകള്‍ ആർടിഎ അടുത്തിടെ തുറന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in