എം എ യൂസഫലിയുടെ ജീവചരിത്രം ഗ്രാഫിക് നോവലാക്കി റോഷ്നയും കൂട്ടുകാരും

എം എ യൂസഫലിയുടെ ജീവചരിത്രം ഗ്രാഫിക് നോവലാക്കി റോഷ്നയും കൂട്ടുകാരും

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഏഴാം നമ്പർ ഹാളില്‍ റോഷ്നയും കൂട്ടുകാരുമുണ്ട്, പുസ്തകവുമായല്ല ഈ യുവ കലാകാരി ഷാർജയില്‍ എത്തിയിരിക്കുന്നത്. വ്യവസായി എം എ യൂസഫലിയുടെ ജീവചരിത്രം പറയുന്ന ഗ്രാഫിക് നോവലുമായാണ് റോഷ്ന മുഹമ്മദ് ദിലീഫ് പുസ്തകോത്സവത്തിന്‍റെ ഭാഗമാകുന്നത്. 430 മീറ്റർ നീളത്തിലുളള കാന്‍വാസിലാണ് ‘യൂസഫലി-ദ ബില്യൻ ഡോളർ ജേർണി’ എന്ന റോളിംഗ് നോവല്‍ പൂർത്തിയാക്കിയിട്ടുളളത്. നേരത്തെ തന്‍റെ തന്നെ പേരിലുളള ഏറ്റവും നീളമുളള കാർട്ടൂണ്‍ സ്ട്രിപ്പിന്‍റെ റെക്കോർഡ് തിരുത്താനാണ് റോഷ്നയുടെ ഇത്തവണത്തെ ശ്രമം. കഴിഞ്ഞവർഷം നേടിയ 404 മീറ്ററിലാണ് കാർട്ടൂണ്‍ സ്ട്രിപ്പ് ഒരുക്കിയത്.

എം എ യൂസഫലിയുടെ ആദ്യകാല ജീവിതവും പിന്നീടുളള വളർച്ചയുമെല്ലാം കാർട്ടൂണുകളായി ആസ്വദിക്കാം. 430 മീറ്ററില്‍ 845 ഐവറി ഷീറ്റുകളിലായാണ് വരച്ചിട്ടുളളത്. കോളേജിലെ സഹപാഠികളായ സഫ അബ്ദുളള, ജന്ന, നജീഹ്, എന്‍ എസ് അനന്തു, സികെ ഗോകുല്‍ എന്നിവരുള്‍പ്പടെ 7 പേരുടെ സഹായത്തോടെയാണ് എട്ടുമാസം നീണ്ട ദൗത്യം പൂർത്തിയാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in