റമദാന്‍ : ദുബായിലെ പൊതുഗതാഗത പാർക്കിംഗ് സമയമാറ്റം അറിയാം

റമദാന്‍ : ദുബായിലെ പൊതുഗതാഗത പാർക്കിംഗ് സമയമാറ്റം അറിയാം

യുഎഇയില്‍ റമദാന്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ദുബായിലെ പൊതുഗതാഗത പാർക്കിംഗ് സമയക്രമം പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മണിമുതല്‍ വൈകീട്ട് 6 മണിവരെയും രാത്രി 8 മുതല്‍ അർദ്ധരാത്രി 12 മണിവരെയുമാണ് പണം കൊടുത്തുളള പാർക്കിംഗ്. ടീകോം മേഖലയില്‍ അതായത് പാർക്കിംഗ് കോഡ് എഫ് ഉളള മേഖലകളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് പെയ്ഡ് പാർക്കിംഗ്. മള്‍ട്ടിലെവല്‍ പാർക്കിംഗ് മേഖലകള്‍ 24 മണിക്കൂറൂം പ്രവർത്തിക്കും.

ദുബായ് മെട്രോ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 5 മുതല്‍ രാത്രി 12 വരെ പ്രവർത്തിക്കും. വെളളിയാഴ്ച രാവിലെ 5 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെ മെട്രോ സേവനം ലഭ്യമാകും.ഞായറാഴ്ച രാവിലെ 8 മുതല്‍ 12 മണിവരെയാണ് മെട്രോ സേവനം ലഭ്യമാകുക. ദുബായ് ട്രാം തിങ്കള്‍ മുതല്‍ ശനിവരെ രാലിലെ 6 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ 9 മുതല്‍ 1 മണിവരെയാണ് പ്രവർത്തനം. ബസ് സ്റ്റേഷനുകള്‍ രാവിലെ ആറുമണിമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കും.

ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 മണിവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ 12 മണിവരെയും പ്രവർത്തിക്കും. ഉം റമൂല്‍, അല്‍ മനാറ, ദേര, അല്‍ ബർഷ, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകള്‍ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും.

വാഹന പരിശോധനാകേന്ദ്രങ്ങളുടെ പ്രവർത്തന സമയം

തസ്ജീല്‍ ജബല്‍ അലി- തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 7 മണിമുതല്‍ 4 മണിവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും

ഹത്ത- തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 8 മണിമുതല്‍ 3 മണിവരെയും വെള്ളിയാഴ്ചകളില്‍ രാത്രി 8 മുതല്‍ അർദ്ധരാത്രി 12 മണിവരെയും

അൽ മുതകമേല അൽ ഖൂസ്, വാസൽ അൽ ജദ്ദാഫ്, നാദ് അൽ ഹമർ, തമാം അൽ കിന്‍റി, കാർസ് അൽ മംസാർ, കാർസ് ദേര, തസ്ജീൽ ഡിസ്‌കവറി, അൽ അവീർ, ഓട്ടോപ്രോ അൽ സത്വ, ഓട്ടോപ്രോ അൽ മൻഖൂൽ, തസ്ജീൽ അൽ തവാർ- തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 8 മണിമുതല്‍ 4 മണിവരെയും വൈകീട്ട് 8 മണിമുതല്‍ രാത്രി 12 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും രാത്രി 8 മുതല്‍ അർദ്ധരാത്രി 12 വരെയും

തസ്ജീൽ അൽ ഖുസൈസ്, തസ്ജീൽ അൽ ബർഷ, തസ്ജീൽ അൽ വാർസൻ- തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 8 മണിമുതല്‍ രാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈകീട്ട് 3 മുതല്‍ അർദ്ധരാത്രി 12 വരെയും

ഷാമിൽ അൽ അദ്ദെദ്, ഷാമിൽ മുഹൈസ്‌ന, ഷാമിൽ നാദ് അൽ ഹമർ, ഷാമിൽ അൽ ഖിസൈസ്, തജ്ദീദ്, വാസൽ അൽ അറബി സെന്റർ, അൽ മുമയാസ് അൽ ബർഷ, അൽ മുമയാസ് അൽ മിസാർ, തസ്ജീൽ മോട്ടോർ സിറ്റി, തസ്ജീൽ അറേബ്യൻ സിറ്റി, അൽ യലായസ്, അൽ മുതകമേള, അൽ അവീർ- തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 8 മണിമുതല്‍ വൈകീട്ട് 4 മണിവരെയും വൈകീട്ട് 8 മണിമുതല്‍ രാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈകീട്ട് 8 മുതല്‍ അർദ്ധരാത്രി 12 വരെയും

Related Stories

No stories found.
logo
The Cue
www.thecue.in