ആർ.റോഷൻ രചിച്ച 'ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്' പ്രകാശനം ചെയ്തു

ആർ.റോഷൻ രചിച്ച 'ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്' പ്രകാശനം ചെയ്തു

ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ജനിച്ചുവളർന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എം.എ.യൂസഫലി. മാതൃഭൂമി ചീഫ് സബ് എഡിറ്റർ (ബിസിനസ് ന്യൂസ്) ആർ.റോഷൻ എഴുതിയ 'ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്‍റെ അന്താരാഷ്ട്ര ലോഞ്ചിങ് ലുലു ഗ്രൂപ്പിന്‍റെ ദുബായ് റീജണൽ ഓഫിസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംരംഭകരുടെ ജീവിതം കൃത്യമായി വിശകലനം ചെയ്തു തയ്യാറാക്കിയ ഈ പുസ്തകം പുതുതലമുറക്ക് പ്രചോദനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി. 21 മലയാളി സംരംഭകരുടെ വിജയരഹസ്യം അനാവരണം ചെയ്യുന്ന പുസ്തകമാണ് 'ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്'.

ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പുസ്തകത്തിന്‍റെ ആദ്യ പ്രതി ഏറ്റുവാങ്ങി. മലയാളികളായ സംരംഭകരുടെ വിജയകഥ മലയാളികല്ലാത്തവർക്കു കൂടി മനസ്സിലാക്കി കൊടുക്കാൻ ഈ പുസ്തകം സഹായിക്കുമെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ഇന്ത്യയുടെയും ഗൾഫ് മേഖലയുടെയും സാമ്പത്തിക വളർച്ചയിൽ മലയാളി വ്യവസായികൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും ആഗോള പൗരന്മാരായി വളർന്ന അവരുടെ വിജയകഥ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നതെന്ന് ആർ.റോഷൻ പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടർ എം.എ.സലീമും ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in