വായനസംസ്കാരം പ്രോത്സാഹിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തി പുസ്തകവില്‍പനക്കാരുടെ സമ്മേളനം

വായനസംസ്കാരം പ്രോത്സാഹിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തി പുസ്തകവില്‍പനക്കാരുടെ സമ്മേളനം

സമൂഹത്തില്‍ വായനപ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുളള ശ്രമങ്ങളില്‍ പുസ്തകവില്‍പനക്കാർക്ക് ഒപ്പം പ്രസാധകരുണ്ടാകുമെന്ന് ഇന്‍റർനാഷണല്‍ പബ്ലിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബോദുർ അല്‍ ഖാസിമി. പുസ്തകങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയെന്നുളളതാണ് നമ്മുടെ ലക്ഷ്യം.ഈ ദൗത്യത്തില്‍ പ്രസാധകർ ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു. ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന്‍റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച രാജ്യാന്ത പുസ്തക വില്‍പനക്കാരുടെ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ സംവിധാനം എങ്ങുമെത്തികഴിഞ്ഞു. എന്നാല്‍ പുസ്തകങ്ങള്‍ ആളുകളുടെ കൈയ്യിലെത്തിക്കാനുളള ശ്രമങ്ങള്‍ തുടരുക. കോവിഡ് സാഹചര്യത്തില്‍ പുസ്തക വില്‍പനക്കാർ കടന്നുപോകുന്നത് സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ നാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവർ പറഞ്ഞു.

ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയും സംബന്ധിച്ചു. രണ്ട് ദിവസത്തെ സമ്മേളത്തില്‍ വിവിധ വിഷയങ്ങള്‍ ചർച്ചയായി.

Related Stories

No stories found.
logo
The Cue
www.thecue.in