അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ദുബായിലെ വിവിധ സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ഇതിന്‍റെ ഭാഗമായി മാര്‍ച്ച് 29 മുതൽ ആറ് മാസത്തേക്ക് തെരഞ്ഞെടുത്ത 70 ഉൽപ്പന്നങ്ങള്‍ക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ചു. റമദാനോട് അനുബന്ധിച്ചാണ് തീരുമാനം. അവശ്യവസ്തുക്കളെല്ലാം ആറുമാസക്കാലം ഒരേ വിലയില്‍ ലഭ്യമാകും. നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം പ്രൈസ് ലോക്ക് ബാധകമാണ്.

യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ പ്രൈസ് ലോക്കിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. റമദാനോട് അനുബന്ധിച്ച് മാത്രമല്ല പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.നേരത്തെ വിവിധ ഉൽപ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവും യൂണിയന്‍ കോപ് പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in