ദുബായ് ആർടിഎയുടെ ഫാന്‍സി നമ്പർപ്ലേറ്റ് ലേലം സെപ്റ്റംബർ 17 ന്

ദുബായ് ആർടിഎയുടെ ഫാന്‍സി നമ്പർപ്ലേറ്റ് ലേലം സെപ്റ്റംബർ 17 ന്

വാഹനങ്ങള്‍ക്ക് കൗതുകകരമായ നമ്പർ പ്ലേറ്റുകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവർക്കായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ ലേലം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17 ന് നടക്കുന്ന ലേലത്തില്‍ രണ്ട്, മൂന്ന്,അഞ്ച് അക്കങ്ങളുളള ഫാന്‍സി നമ്പർ പ്ലേറ്റുകള്‍ ലഭിക്കും.

ലേലത്തിന്‍റെ രജിസ്ട്രേഷന്‍ 12 മുതലാണ് ആരംഭിക്കുക. ആർടിഎയുടെ നേതൃത്വത്തില്‍ നടക്കുന്ന 110 മത് ലേലമാണ് ഇത്. സെപ്റ്റംബർ 17 ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം നടക്കുന്നത്.ആ‍ർടിഎ വെബ്സൈറ്റ്, ദുബായ് ഡ്രൈവ് ആപ്, ഉം അല്‍ റമൂല്‍, ദേര, ബർഷ എന്നിവിടങ്ങളിലെ കസ്റ്റംമർ ഹാപ്പിനസ് സെന്‍റർ എന്നിവിടങ്ങളില്‍ ലേലത്തിന്‍റെ രജിസ്ട്രേഷന്‍ സൗകര്യമുണ്ട്.

എഎ 13, യു 79 അടക്കമുളള ആകർഷകമായ നമ്പർ പ്ലേറ്റുകള്‍ ലേലത്തില്‍ ലഭ്യമാകും. 5 ശതമാനം വാറ്റോടു കൂടിയ വിലയാണ് ലേലത്തില്‍ വിജയിക്കുന്നവർ നല്‍കേണ്ടതെന്നും ആർടിഎ അറിയിച്ചു.

Related Stories

No stories found.
The Cue
www.thecue.in