
ദുബായില്‍ പുതുവർഷത്തലേന്ന് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 2,502,474,പേർ. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 9.3 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം 2,288,631 പേരാണ് പുതുവർഷത്തലേന്ന് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
ദുബായ് മെട്രോയില്‍ 1,133,251 പേരും ദുബായ് ട്രാമില്‍ 55,391 പേരുമാണ് യാത്ര ചെയ്തത്. ബസുകളില്‍ 465,779 പേർ യാത്ര ചെയ്തപ്പോള്‍ മറൈന്‍ യാത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് 80,066 പേരാണ്. ഇ ഹെയിലിങ് സേവനങ്ങള്‍ 195,651 പേരും ഷെയേഡ് സേവനങ്ങള്‍ 1,238 പേരും ഉപയോഗിച്ചു. ടാക്സികളില്‍ യാത്ര ചെയ്തവർ 571,098 പേരാണ്.
പുതുവത്സരദിനത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഒരുക്കിയിരുന്നു. ബുർജ് ഖലീഫയില്‍ ഉള്‍പ്പടെ നടന്ന പുതുവർഷ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പേരും മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് എത്തിയത്.