പ്രവാസി മലയാളികൾ കേരളത്തിന് മുതൽക്കൂട്ട്:സ്പീക്കർ എ എൻ ഷംസീർ

പ്രവാസി മലയാളികൾ കേരളത്തിന് മുതൽക്കൂട്ട്:സ്പീക്കർ എ എൻ ഷംസീർ

കേരളത്തിൽ നിന്നുള്ള പ്രവാസം ആരംഭിച്ച കാലം മുതൽ നിലയ്ക്കാത്ത പിന്തുണയാണ് ഗൾഫ് പ്രവാസികൾ കേരളത്തിന് നല്കിയിട്ടുള്ളതെന്ന് സ്പീക്കർ എ എൻ ഷംസീർ. പുതിയ കാലത്ത് സംരംഭക രംഗത്തേക്ക് കടന്നുവന്നുകൊണ്ടും പ്രവാസികൾ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓർമ കേരളോത്സവം 2023 ന്‍റെ രണ്ടാം ദിനത്തിൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിൽ ഓർമ പ്രസിഡന്‍റ് ഷിജു ബഷീർ അധ്യക്ഷനായി. സെക്രട്ടറി ജനറൽ , ദുബായ് ലേബർ അഫയേഴ്സ് പെ‍ർമനന്‍റ് കമ്മിറ്റി അബ്ദുള്ള ലഷ്കരി മുഹമ്മദ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, പരസ്യ കമ്മറ്റി കൺവീനർ റിയാസ് കൂത്തുപറമ്പ് എന്നിവർ ആശംസകൾ അറിയിച്ചു. ഓർമ വനിതാ വിഭാഗം കൺവീനർ ലിജിന , മുഖ്യ സ്പോൺസർ മാരുടെ പ്രതിനിധികളും ഓർമയുടെ വിവിധ കമ്മറ്റി ഭാരവാഹികളും മറ്റു വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.

കേരളോത്സവം കൺവീനർ കെ വി സജീവൻ നന്ദി അറിയിച്ചു. നാട്ടുത്സവങ്ങളുടെ ഓർമ്മകൾ പ്രവാസ മണ്ണിൽ പുനരാവിഷ്കരിച്ചു കൊണ്ട് ദുബായ് ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിൽ പങ്കെടുക്കാൻ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടു ദിവസങ്ങളിലായി 40,000 ത്തോളം മലയാളികളാണ് എത്തിച്ചേർന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in