വണ്‍ ഇന്‍ഫ്രാ യുഎഇയിലും പ്രവർത്തനം ആരംഭിക്കുന്നു

വണ്‍ ഇന്‍ഫ്രാ യുഎഇയിലും പ്രവർത്തനം ആരംഭിക്കുന്നു

പ്രവാസികളുടെ വീട് എന്ന് സ്വപ്നത്തിന് കരുത്ത് പകരാന്‍, കോഴിക്കോട് കക്കോടിയില്‍ ആരംഭിച്ച വണ്‍ സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി വണ്‍ ഇന്‍ഫ്രാ യുഎഇയിലും പ്രവർത്തനം വിപുലപ്പെടുത്തുന്നു. ജൂണ്‍ 25 ന് കമോണ്‍ കേരള പരിപാടിയി്ല്‍ ലോഗോ പ്രകാശനവും ഔദ്യോഗിക ഉദ്ഘാടനവും നടക്കും

ജീവിത സൗകര്യങ്ങള്‍ക്കൊപ്പം ആരോഗ്യത്തിനും കൂടി പ്രാധാന്യംകൊടുത്തുകൊണ്ടുളള വീടും പരിസരവുമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്, അതിന് പറ്റിയ ഇടമാകും വണ്‍ സിറ്റിയെന്ന് ചെയർമാന്‍ ബഷീർ പട്ടേല്‍ താഴം പറഞ്ഞു.

30 ഏക്കറില്‍ കൃത്രിമ വനമുള്‍പ്പടെ ഒരുക്കിയാണ് വണ്‍ സിറ്റി നിർമ്മിക്കുന്നത്.700 അപാർട്മെന്‍റുകളും 100 വില്ലകളുമുളളതാണ് വണ്‍ സിറ്റി. ഇതിന്‍റെ ആദ്യപടിയായി 270 അപാർട്മെന്‍റുകളും 45 വില്ലകളും നിർമ്മാണം പൂർത്തിയാക്കും. 7 വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാകും. പ്രവാസികള്‍ക്കായി വാടകയ്ക്ക് നല്‍കുന്നത് ഉള്‍പ്പടെയുളള വിവിധ സൗകര്യങ്ങളും നല്‍കുമെന്നും മാനേജിംഗ് ഡയറക്ടർ ഷഫീക് മംഗലത്ത് പറഞ്ഞു. മുന്‍കാലത്തെപോലെയല്ല, ഇപ്പോള്‍ ആളുകള്‍ വളരെ കരുതലോടെയാണ് അപാർട്മെന്‍റുകളും വില്ലകളുമെല്ലാം വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂള്‍, ക്ലിനിക്ക്,സ്റ്റാർ ക്ലബ് ഹൗസ്,മള്‍ട്ടി പാർക്ക്,എന്നിവയും പ്രകൃതിമനോഹരമായ 360 ഡിഗ്രി കാഴ്ചാനുഭവവുമാണ് ഉപഭോക്താക്കള്‍ക്ക് വണ്‍സിറ്റി മുന്നോട്ടുവയ്ക്കുന്നത്.

ഇവിടെ വന്ന് ഇത് വാങ്ങൂവെന്നല്ല, ഇതെ കുറിച്ച് പഠിച്ച് ബോധ്യപ്പെടൂവെന്നാണ് ഞങ്ങള്‍ പറയുന്നതെന്ന് ഫിനാന്‍സ് ഡയറക്ടർ സല്‍മാന്‍ പിലാകത്ത് പറഞ്ഞു. സർക്കാർ അനുമതികളെല്ലാം പൂർത്തിയാക്കി 2021 ലാണ് വണ്‍ ഇന്‍ഫ്രാ പ്രവർത്തനം ആരംഭിച്ചത്. സിഇഒ അബ്ദുള്‍ സലാം, ജനറല്‍ മാനേജർ ഗിരീഷ് കുമാർ എന്നിവരും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in