പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്‍മേല്‍ നിരീക്ഷണം ; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്‍മേല്‍ നിരീക്ഷണം ; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

Published on

വിദേശികള്‍ തങ്ങളുടെ നാടുകളിലേക്ക് അയയ്ക്കുന്ന പണത്തിന്‍മേല്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. ഇതിനായി സെന്‍ട്രല്‍ ബാങ്കിന്റെ അഭിമുഖ്യത്തിലുള്ള പ്രത്യേക സംവിധാനം പ്രവര്‍ത്തനമാരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അനധികൃത ഇടപാടുകള്‍ നടത്തുന്നവര്‍ക്കതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്‍മേല്‍ നിരീക്ഷണം ; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്
പി.എം.ഒയിലെ അമിതാധികാര കേന്ദ്രീകരണവും സാമ്പത്തിക മാന്ദ്യത്തിന് കാരണം, ബിജെപിയുടെ അധിക്ഷേപങ്ങള്‍ അസ്വസ്ഥമാക്കുന്നു: അഭിജിത്ത് ബാനര്‍ജി  

മതിയായ രേഖകളില്ലാതെ ഒമാനില്‍ താമസിക്കുന്നവരുടെ പണമിടപാടുകള്‍ തടയുകയാണ് ലക്ഷ്യം.തൊഴില്‍ നിയമം ലംഘിച്ച് തങ്ങുന്നവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രേഖകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. ഇത് നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. തൊഴില്‍ നിയമം ലംഘിച്ചതിന് 24356 വിദേശികള്‍ക്കെതിരെ ഒമാനില്‍ നിയമ നടപടി സ്വീകരിച്ചിരുന്നു.

logo
The Cue
www.thecue.in