സ്വ‍ർണമുള്‍പ്പടെയുളള ലോഹങ്ങള്‍ വാടകയ്ക്ക് എടുക്കാം, വരുമാനമാക്കാം: പദ്ധതി പ്രഖ്യാപിച്ച് എമിറാത്തി ആപ്

സ്വ‍ർണമുള്‍പ്പടെയുളള ലോഹങ്ങള്‍ വാടകയ്ക്ക് എടുക്കാം, വരുമാനമാക്കാം: പദ്ധതി പ്രഖ്യാപിച്ച് എമിറാത്തി ആപ്
Published on

സ്വർണവും വെളളിയും ഉള്‍പ്പടെയുളള വിലകൂടിയ ലോഹങ്ങളില്‍ നിക്ഷേപം നടത്താനും വാടകയ്ക്ക് എടുക്കാനും സൗകര്യമൊരുക്കി എമിറാത്തി ആപ്പ് ഒ ഗോള്‍ഡ്. മോണിറ്ററി മെറ്റല്‍സുമായി ചേർന്നാണ് നിക്ഷേപരംഗത്തെ പുതിയ ചുവടുവയ്പ് പ്രഖ്യാപിച്ചത്. 10 ഔണ്‍സ് സ്വർണം എന്നതില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപകർക്ക് 0.1 ശതമാനം മുതല്‍ വാടകയ്ക്ക് എടുക്കാമെന്നുളളതാണ് പ്രത്യേകത. സ്വർണ നിക്ഷേപത്തിലും വായ്പയിലുമായി 16 ശതമാനം വരെ വാർഷികാദായം ലഭിക്കുമെന്ന് ഒ ഗോള്‍ഡ് പ്രതിനിധികള്‍ അവകാശപ്പെട്ടു.

പരമ്പരാഗതമായി സ്വർണം വാങ്ങുന്നതും നിക്ഷേപമെന്ന രീതിയില്‍ സൂക്ഷിക്കുന്നതുമായിരുന്നു ഒരു തലമുറയുടെ താല്‍പര്യമെങ്കില്‍, പുതിയ തലമുറ പുതിയ നിക്ഷേപരീതിയും വരുമാനമാർഗ്ഗങ്ങളുമാണ് ആഗ്രഹിക്കുന്നത്. അതിന് ഉചിതമായ തീരുമാനമാണ് ഒ ഗോള്‍ഡ് ആപ് എന്ന ഡയറക്ടർ ഡോ ഫഹ്മി ഇസ്കാന്‍ഡർ അഭിപ്രായപ്പെട്ടു. സ്വർണവിലയില്‍ ഭാവിയിലും ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം. എന്നാല്‍ സ്വർണത്തില്‍ ക്രിയാത്മകമായ നിക്ഷേപം നടത്തി വരുമാനമുണ്ടാക്കുക എന്നുളളത് പ്രധാനമാണെന്ന് ഒ ഗോൾഡ് ചെയർമാൻ ബൻദർ അൽ ഓത്‌മാൻ പറഞ്ഞു.

നിക്ഷേപിക്കുന്ന സ്വർണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സ്വർണം സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആപിലൂടെ ഒരു ദിർഹത്തിന് പോലും സ്വർണം വാങ്ങാന്‍ സാധിക്കും. സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്ന തരത്തില്‍ ഡിജിറ്റലായി സ്വർണ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സമയവും പിന്‍വലിക്കാനാകുമെന്നതും, പണപ്പെരുപ്പം, വിപണിയിലെ ലാഭനഷ്ടങ്ങള്‍ തുടങ്ങിയവയൊന്നും ബാധിക്കുകയില്ലയെന്നുളളതും പ്രധാനമെന്നും മോണിറ്ററി മെറ്റൽസ് ദുബായ് ഓഫിസ് മാനേജർ മാർക്ക് പെയ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in