പാസ്പോർട്ടില്‍ യുഎഇ താമസവിസ സ്റ്റിക്കറില്ല, ഇനി എല്ലാം എമിറേറ്റ്സ് ഐഡി

പാസ്പോർട്ടില്‍ യുഎഇ താമസവിസ സ്റ്റിക്കറില്ല, ഇനി എല്ലാം എമിറേറ്റ്സ് ഐഡി

പാസ് പോർട്ടില്‍ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കുന്ന സംവിധാനം യുഎഇയില്‍ ദുബായ് ഒഴികെയുളള എമിറേറ്റുകളില്‍ പ്രാബല്യത്തിലായി. ദുബായ് ഒഴികെയുളള എമിറേറ്റുകളിലെ താമസക്കാർക്ക് പ്രത്യേക എമിറേറ്റ്സ് ഐഡി നല്കുന്നതും പുതുക്കുന്നതുമായുളള സേവനങ്ങള്‍ താല്ക്കാലികമായി നിർത്തിവച്ചു. താമസ വിസയും ഐഡിയും നല്‍കുന്നതിനും പുതുക്കുന്നതിനുമുളള അപേക്ഷകളില്‍ ഏകീകൃത ഫോം സേവനങ്ങളായിരിക്കും നല്‍കുക.

നിലവില്‍ പ്രത്യേക ഐഡി അപേക്ഷ നല്‍കിയവർക്ക് മാത്രമെ താമസ വിസ നല്‍കുന്നതും പുതുക്കുന്നതുമായുളള സേവനങ്ങള്‍ തുടരുകയുളളൂ. പുതുതായി നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ദുബായ് ഒഴികെയുളള എമിറേറ്റുകളില്‍ പാസ്പോർട്ടില്‍ താമസ വിസ സ്റ്റിക്കർ നല്‍കുന്നത് ഏപ്രില്‍ 11 മുതല്‍ നിർത്തിയിരുന്നു. ഇതിന് പകരം എമിറേറ്റ്സ് ഐഡിയില്‍ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേർക്കുന്നത്. അതായത് താമസ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എമിറേറ്റ്സ് ഐഡിയിലേക്ക് മാറ്റിയെന്ന് ചുരുക്കം.എമിറേറ്റ്സ് ഐഡിയ്ക്കും വിസ പുതുക്കലിനും രണ്ട് അപേക്ഷകള്‍ നല്‍കുന്നത് ഇതോടെ ഒഴിവാകും.

വ്യക്തിപരവും തൊഴില്‍ പരവുമായ വിവരങ്ങള്‍, താമസ വിസ നല്‍കുന്ന സ്ഥാപനത്തിന്‍റെ വിവരങ്ങള്‍ എന്നിവയെല്ലാം എമിറേറ്റ്സ് ഐഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബായിലും താമസിയാതെ ഇത് പ്രാബല്യത്തിലാകും. നിലവില്‍ ദുബായില്‍ രണ്ട് അപേക്ഷകള്‍ തന്നെ നല്‍കണം.

ഐസിഎയുടെ വെബ്‌സൈറ്റ് www.icp.gov.ae അല്ലെങ്കിൽ UAEICP സ്മാർട്ട് ആപ്പ് വഴി വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് അവരുടെ താമസ വിവരങ്ങൾ നല്‍കാം. ഫീസ അടയ്ക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളും വെബ് സൈറ്റിലൂടെ ചെയ്യാനാകും

Related Stories

No stories found.
logo
The Cue
www.thecue.in