യുഎഇ - ഇന്ത്യ യാത്ര, യാത്രയ്ക്ക് മുമ്പുളള പിസിആർ പരിശോധന ഒഴിവാക്കി

യുഎഇ - ഇന്ത്യ യാത്ര, യാത്രയ്ക്ക് മുമ്പുളള പിസിആർ പരിശോധന ഒഴിവാക്കി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആ‍ർടി പിസിആർ പരിശോധന വേണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയില്‍ നിന്നും വാക്സിനെടുത്തവർക്കും ഇത് ബാധകമാക്കി. നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പരിശോധനയില്‍ ഇളവുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും വാക്സിനെടുത്തവർക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇയും ഉള്‍പ്പെട്ടിട്ടുളളത്. 99 രാജ്യങ്ങളാണ് പട്ടികയിലുളളത്.

മറ്റ് മാർഗനിർദ്ദേശങ്ങളിങ്ങനെ

1. കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എയർസുവിധ പോർട്ടലില്‍ അപ്ലോഡ് ചെയ്യണം.

2. പരിശോധന ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ 72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം എയർ സുവിധയില്‍ അപ്ലോഡ് ചെയ്യണം.

3. എല്ലാ യാത്രക്കാരും യാത്രയ്ക്ക് 14 ദിവസം മുന്‍പ് വരയുളള മറ്റ് യാത്ര വിവരങ്ങള്‍ ഉള്‍പ്പടെയുളള ആരോഗ്യസാക്ഷ്യപത്രവും നല്‍കണം.

4.നിബന്ധനകള്‍ പാലിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എയർ ഇന്ത്യയുടെ അറിയിപ്പ് വ്യക്തമാക്കുന്നു.

5. യാത്രാക്കാർക്ക് ശരീര താപനില പരിശോധനയുണ്ടാകും. അസുഖബാധിതരാണെങ്കില്‍ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in