പുതിയ എമിറാത്തി പാസ്പോർട്ടുകള്‍ സെപ്റ്റംബർ ഒന്നുമുതല്‍

പുതിയ എമിറാത്തി പാസ്പോർട്ടുകള്‍ സെപ്റ്റംബർ ഒന്നുമുതല്‍

യുഎഇയിലെ പൗരന്മാരുടെ പുതുക്കിയ പാസ്പോർട്ടുകള്‍ സെപ്റ്റംബർ ഒന്നുമുതല്‍ വിതരണം ചെയ്യും. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പാണ് ഇക്കാര്യം അറിയിച്ചത്. മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ പാസ് പോർട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ചുളള തട്ടിപ്പ് ചെറുക്കുന്നതിനും ദേശീയ അന്തർദേശീയ വിശ്വാസം നേടിയെടുക്കുന്നതിനുമുളള സുരക്ഷാ ഫീച്ചറുകള്‍ പുതിയ പാസ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാസ്പോർട്ടുകള്‍ പുതുക്കുന്നതിന് യുഎഇ മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in