ഊഷ്മളം ഈ ആത്മബന്ധം, യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഷെയ്ഖ് ഹംദാന്‍

ഊഷ്മളം ഈ ആത്മബന്ധം, യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഷെയ്ഖ് ഹംദാന്‍

യുഎഇ ഭരണാധികാരികളുടെ ആത്മബന്ധത്തിന്‍റെ ആഴമുളള ചിത്രങ്ങള്‍ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് ഫസയെന്ന് അറിയപ്പെടുന്ന ഹംദാന്‍ യുഎഇ ഭരണാധികാരികളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപരാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരാണ് ഹംദാനൊപ്പം ചിത്രത്തിലുളളത്. ഹംദാനെ ഗാഢമായി ആശ്ലേഷിക്കുന്ന യുഎഇ രാഷ്ട്രപതിയുടെ ചിത്രമാണ് ഒന്നിലെങ്കില്‍, രാഷ്ട്പതിക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഷെയ്ഖ് ഹംദാന്‍ ഗൗരവമുളള ചർച്ച നടത്തുന്നതാണ് മറ്റൊരു ചിത്രം.

Related Stories

No stories found.
The Cue
www.thecue.in