കുഞ്ഞുകൂട്ടുകാരെ കാണാന്‍ മോദേഷും ഡാനയും സ്കൂളുകളിലെത്തി

കുഞ്ഞുകൂട്ടുകാരെ കാണാന്‍ മോദേഷും ഡാനയും സ്കൂളുകളിലെത്തി

കുട്ടികളുടെ ഐതിഹാസിക കഥാപാത്രങ്ങളായ മോദേഷും സുഹൃത്ത് ഡാനയും കുഞ്ഞു കൂട്ടുകാരെ കണാന്‍ ദുബായിലെ സ്കൂളുകളിലെത്തി. ജുമൈറ മോഡല്‍ സ്കൂളിലെ ഒന്നുമുതല്‍നാലുവരെയുളള ക്ലാസുകളിലെ 500 ഓളം വിദ്യാർത്ഥികളെ കാണാനായാണ് ആദ്യം ഇരുവരുമെത്തിയത്. കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും നൃത്തം ചവിട്ടിയും ആഹ്ളാദം പങ്കുവച്ചു.

അല്‍ മക്തൂം സ്കൂളിലേക്കും പിന്നീട് ഇരുവരുമെത്തി. കായിക പ്രവർത്തനങ്ങളില്‍ കുട്ടികളോടൊപ്പം പങ്കുചേർന്ന ഇരുവരും ആരോഗ്യത്തോടെ തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നഗരത്തിലുടനീളമുളള പ്രധാന വിനോദപരിപാടികളില്‍ സജീവസാന്നിദ്ധ്യമാണ് മോദേഷും ഡാനയും. രസകരവും സ്വാഗതാർഹവുമായ ലക്ഷ്യസ്ഥാനമായ ദുബായുടെ പ്രതീകമാണ് മോദേഷ്. ആവേശകമായ ആശയങ്ങളിലൂടെ എല്ലാവരിലേക്കും സന്തോഷം എത്തിക്കുകയാണ് ഡാന.

Related Stories

No stories found.
The Cue
www.thecue.in